കാർ ഡോർ തുറന്നപ്പോൾ ബൈക്ക് ഇടിച്ച് അപകടം; യുവാവിന് തലക്ക് പരിക്ക്
തൃശ്ശൂർ: തൈക്കാട് സെന്ററിൽ നിർത്തിയിട്ട കാറിന്റെ ഡോർ തുറക്കുന്നതിനിടയിൽ പിന്നിലൂടെ എത്തിയ ബൈക്ക് ഡോറിൽ ഇടിച്ച് അപകടം. ബൈക്കിൽ നിന്നും വീണ യുവാവിന് തലക്ക് പരിക്കേറ്റു. കാവീട് മമ്പറമ്പത്ത് വീട്ടിൽ രാഹുൽ (26) ആണ് പരിക്കേറ്റത്. വെള്ളിയാഴ്ച്ച രാത്രി 8.55 ഓടെയായിരുന്നു അപകടം.പരിക്കേറ്റ യുവാവിനെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

