സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: January 18, 2026

Year : 2026

വൈദികനെ കാറിടിപ്പിച്ച സംഭവം: ദുരൂഹതയില്ലെന്ന കൗൺസിലറുടെ പരാമർശം വിവാദമാകുന്നു; ബിജു മാത്യൂസിനെതിരെ പ്രതിഷേധം

കോട്ടയം: എ.കെ.സി.സി. രൂപത ഡയറക്ടറും വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടറുമായ ഫാ. ഡോ. ജോർജ് ഞാറക്കുന്നേലിനെ കാറിടിപ്പിച്ചു വീഴ്ത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന നഗരസഭാ കൗൺസിലർ ബിജു മാത്യൂസിന്റെ പരാമർശം വിവാദത്തിലേക്ക്. വൈദികനെ അപായപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പാലാ നഗരസഭ ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിലാണ് ബിജു മാത്യൂസ് അപ്രതീക്ഷിത പ്രസ്താവന നടത്തിയത്. സംഭവത്തിൽ ദുരൂഹതയില്ലെന്നും വാർത്തകൾ മാധ്യമസൃഷ്ടിയാണെന്നുമുള്ള കൗൺസിലറുടെ നിലപാട് ഭരണ-പ്രതിപക്ഷ അംഗങ്ങളെ ഒരുപോലെ അമ്പരപ്പിച്ചു. സീബ്രാ ക്രോസിംഗിൽ വൈദികനെ ഇടിച്ചിട്ടിട്ട് നിർത്താതെ പോയ സംഭവത്തിൽ എ.കെ.സി.സി. പ്രതിഷേധിച്ചിട്ടില്ലെന്ന […]
Read more

കിരൺ ജെയിംസ് ഇനി ലോക കേരളസഭയിൽ

സിഡ്നി: കിരൺ ജെയിംസ് ഇനി ലോക കേരള സഭാ അംഗം. നടൻ മമ്മൂട്ടിയുടെ ‘ഫാമിലി കണക്ട്’ പദ്ധതിയുടെ ന്യൂ സൗത്ത് വെയ്ൽസ് കോർഡിനേറ്ററും മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ഓസ്ട്രേലിയ വിഭാഗത്തിന്റെ സെക്രട്ടറിയുമായ കിരൺ ജെയിംസാണ് ലോക കേരള സഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടത്. നവോദയ ഓസ്ട്രേലിയയുടെ സെൻട്രൽ കമ്മിറ്റി അംഗമായും കേരള ബിസിനസ് ആൻഡ് പ്രൊഫെഷണൽ ചേംബർ ഓസ്‌ട്രേലിയയുടെ (KBPCA Ltd) സെക്രട്ടറിയായും സേവനം അനുഷ്ഠിക്കുന്ന കിരൺ ജെയിംസ് കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി ഓസ്ട്രേലിയയിലെ […]
Read more

മരിയസദനത്തിൽ പ്രേം നസീർ–പി. ജയചന്ദ്രൻ അനുസ്മരണം; ചെയർപേഴ്സൺ ദിയ ബിനുവിനെ ആദരിച്ചു

കോട്ടയം: പാലാ മരിയസദനത്തിന്റെയും കോട്ടയം ജില്ലാ പോലീസ് പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ നിത്യഹരിത നായകൻ പ്രേം നസീർ, ഗായകൻ പി. ജയചന്ദ്രൻ എന്നിവരുടെ അനുസ്മരണവും പൊതുയോഗവും സംഘടിപ്പിച്ചു. ജനുവരി 16-ന് മരിയസദനത്തിൽ നടന്ന ചടങ്ങിൽ പ്രേം നസീർ പാടി അഭിനയിച്ച 37 ശ്രദ്ധേയമായ ഗാനങ്ങൾ ആലപിച്ചു. കോട്ടയം ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ശ്രീ. സുദേവ് എസ്. ഗാനങ്ങളെ ആസ്പദമാക്കി അനുസ്മരണ പ്രഭാഷണം നടത്തി. വൈകിട്ട് 5-ന് നടന്ന അനുസ്മരണ സമ്മേളനം പാലാ മുനിസിപ്പൽ ചെയർപേഴ്സൺ […]
Read more

സിപിഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്

തിരുവനന്തപുരം: ദേവികുളം മുൻ സിപിഎം എംഎൽഎ എസ്. രാജേന്ദ്രൻ ഇന്ന് ബിജെപിയിൽ ചേരും. തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അദ്ദേഹം ഔദ്യോഗികമായി അംഗത്വം സ്വീകരിക്കും. 2006, 2011, 2016 കാലഘട്ടങ്ങളിൽ ദേവികുളം മണ്ഡലത്തെ പ്രതിനിധീകരിച്ച് സിപിഎമ്മിന്റെ എംഎൽഎയായിരുന്ന എസ്. രാജേന്ദ്രൻ, ഈ മാസം ആദ്യം രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്നത്തെ ചർച്ചകൾക്ക് ശേഷം ഒരുമാസത്തിനകം തീരുമാനമുണ്ടാകുമെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങളായി എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേരുമെന്ന പ്രചരണം […]
Read more

ഇടുക്കി മെഡിക്കല്‍ കോളജില്‍ വീണ്ടും വിദ്യാര്‍ത്ഥി സമരം

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളജില്‍ വീണ്ടും വിദ്യാര്‍ത്ഥികളുടെ സമരം. ഓപ്പറേഷന്‍ തിയേറ്ററുകളുടെ പണി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ക്യാമ്പസിനുള്ളിലെ റോഡ് ടാറിംഗ് നടത്തണമെന്നും ഉള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ക്ലാസ് തുടങ്ങി മൂന്നു വര്‍ഷം കഴിഞ്ഞിട്ടും ഇടുക്കി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്പറേഷന്‍ തിയേറ്ററുകളില്‍ മതിയായ പഠന സൗകര്യമില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. ജില്ല ആശുപത്രിയുടെ ഒരു ഓപ്പറേഷന്‍ തിയേറ്റര്‍ മാത്രമാണ് നിലവിലുള്ളത്. ആറു മോഡുലാര്‍ തിയേറ്ററുകളുള്ള കോംപ്ലക്‌സിന്റെ പണികള്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കിറ്റ്‌കോയാണ് പണികള്‍ നടത്തുന്നത്. തിയേറ്ററുകളിലേക്ക് ഓക്‌സിജന്‍ […]
Read more

14 കാരിയെ രക്ഷിക്കാൻ ശ്രമിച്ച നിർമാണ തൊഴിലാളിക്ക് നേരെ തെരുവുനായയുടെ ആക്രമണം

മലപ്പുറം: തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച നിർമാണ തൊഴിലാളിക്ക് ഗുരുതര പരിക്ക്. തിരൂർ ചമ്രവട്ടം ആനൊഴുക്കുപാലം സ്വദേശിയായ സുരേഷിനെയാണ് തെരുവുനായ ആക്രമിച്ചത്. മദ്രസയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 14 വയസുകാരിയെ തെരുവുനായ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സുരേഷ് ഇടപെട്ടത്. പെൺകുട്ടിയെ രക്ഷിക്കുന്നതിനിടെ സുരേഷ് ഓടയിൽ വീണതോടെ നായ തുടർച്ചയായി ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ സുരേഷിന് ശരീരത്തിൽ 15 ഇടങ്ങളിൽ മുറിവേറ്റതായാണ് വിവരം. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ സുരേഷ് ചികിത്സയിൽ കഴിയുകയാണ്.
Read more

യുഡിഎഫിൽ തർക്കം:തിരുവനന്തപുരം സെൻട്രൽ സീറ്റിനെച്ചൊല്ലിയുള്ള വിവാദത്തിൽ വി.ഡി. സതീശനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്ത്

തിരുവനന്തപുരം: യുഡിഎഫിൽ കടുത്ത ആഭ്യന്തര കലഹം പുകയുന്നു.തിരുവനന്തപുരം സെൻട്രൽ നിയമസഭാ സീറ്റ് ഘടകകക്ഷിക്ക് വിട്ടുനൽകാനുള്ള നീക്കത്തെച്ചൊല്ലയാണ് കോൺഗ്രസിൽ പൊട്ടിത്തെറി പുറപ്പെട്ടത്. തിരുവനന്തപുരം സെൻട്രൽ സീറ്റ് സി എം പി ജനറൽ സെക്രട്ടറി സി പി ജോണിന് നൽകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉറപ്പ് നൽകിയതാണ് കോൺഗ്രസ് നേതാക്കളുടെ അതൃപ്തിക്ക് കാരണമായത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി എം പി മത്സരിച്ച നെന്മാറയ്ക്ക് പകരം കോഴിക്കോട്ടെ കുന്നമംഗലവും തിരുവനന്തപുരവും നൽകണമെന്നാണ് പാർട്ടിയുടെ ആവശ്യം. കെപിസിസി യുഡിഎഫ് നേതൃത്വത്തോട് ചർച്ച […]
Read more

കൊച്ചിയിൽ വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച കാർ നിർത്താതെ പോയി

കൊച്ചി: എറണാകുളം എളമക്കരയിൽ ഭവൻസ് സ്കൂളിന് സമീപം പ്ലസ് വൺ വിദ്യാർഥിനിയെ ഇടിച്ചു തെറിപ്പിച്ച കാർ നിർത്താതെ കടന്നുകളഞ്ഞു. കുട്ടി രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിക്ക് കരളിൽ രക്തസ്രാവമുണ്ടായി. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കറുത്ത നിറത്തിലുള്ള കാറാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. എന്നാൽ വാഹനത്തിന്റെ നമ്പർ വ്യക്തമായിട്ടില്ല. അപകടം ഉണ്ടാക്കിയ ശേഷം കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ പോലും തയ്യാറാകാതെ ഡ്രൈവർ സ്ഥലം വിട്ടതായാണ് പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

കണ്ണൂരില്‍ കാക്കയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; വളര്‍ത്തുപക്ഷികളില്‍ നിലവില്‍ രോഗബാധയില്ല

കണ്ണൂര്‍: ഇരിട്ടി എടക്കാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കാക്കയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വളര്‍ത്തുപക്ഷികളില്‍ നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടില്ല. പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. അതേ സമയം ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട് .
Read more

64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് സമാപിക്കും

തൃശ്ശൂര്‍: 64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. സമാപന സമ്മേളനം വൈകിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായിരിക്കും. സ്വര്‍ണക്കപ്പിനായി കണ്ണൂരും തൃശ്ശൂരും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഇനി 8 മത്സരങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. നിലവില്‍ 985 പോയിന്റുമായി കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്ത് 978 പോയിന്റുമായി തൃശ്ശൂരും തൊട്ടുപിന്നില്‍ 977 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തുമാണ്. നേരത്തെ രണ്ടാം സ്ഥാനത്ത് ഇരുന്ന […]
Read more

Recent News

Advertisement