സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: February 5, 2026

Year : 2026

വിദ്വേഷ പ്രചാരകരെ നിയമത്തിന് മുമ്പിൽ കൊണ്ട് വരണം: കെഎൻഎം

കോഴിക്കോട്: കൊടിയത്തൂർ രാഷ്ട്രീയ ലാഭത്തിനായി രാജ്യത്ത് വർഗീയതയും വിദ്വേഷവും പ്രചരിപ്പിക്കുന്നവരെ നിയമത്തിന് മുമ്പിൽ കൊണ്ട് വന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് കേരള നദ്‌വത്തുൽ മുജാഹിദീൻ (കെ എൻ എം) കൊടിയത്തൂർ മണ്ഡലം കമ്മിറ്റി പഴംപറമ്പിൽ സംഘടിപ്പിച്ച പൊതുസമ്മേളനം അഭിപ്രായപ്പെട്ടു. ‘സംസ്കരണത്തിൻ്റെ ദിവ്യ വെളിച്ചം’, എന്ന ഖുർആൻ കാംപെയ്നിൻ്റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനം കെ എൻ എം സംസ്ഥാന സെക്രട്ടറി എം ടി അബ്ദുസമദ് സുല്ലമി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എം അഹമ്മദ് കുട്ടി മദനി അദ്ധ്യക്ഷനായിരുന്നു. ഡോ: […]
Read more

ഭിന്നശേഷിക്കാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയക്കിയ പിതാവ് അറസ്റ്റിൽ

മുംബൈ: മുംബൈയിൽ ഭിന്നശേഷിക്കാരിയായ 20 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവ് അറസ്റ്റിൽ. കേൾവി – സംസാര ശേഷിയില്ലാത്ത യുവതിയാണ് പീഡനത്തിനിരയായത്. ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ പരിശോധനാ ഫലം പോസിറ്റീവ് ആയതോടെ പിതാവ് പിടിയിലാവുകയായിരുന്നു. കേസിൽ 17 വയസുള്ള ആൺകുട്ടിയെയും മറ്റൊരു പുരുഷനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ഡിഎൻഎ പരിശോധനയിൽ ഇവരല്ല കുഞ്ഞിന്റെ പിതാവെന്ന് തെളിഞ്ഞു. തുടർന്ന് സംശയത്തിന്റെ പേരിൽ യുവതിയുടെ പിതാവ‌ടക്കം 17 പേരുടെ പേരുടെ സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്കായി അയച്ചു. ഇതിൽ പിതാവിന്റേത് പോസിറ്റീവ് […]
Read more

ഐക്യത്തിന് ഫുൾസ്റ്റോപ്പ് ഇട്ട് സുകുമാരൻ നായർ

എൻഎസ്എസിനെ കൂടെ കൂട്ടാനുള്ള വെള്ളാപ്പള്ളി നടേശന്റെ പ്രതീക്ഷ കഴിഞ്ഞ ദിവസം കേരളം കണ്ടതാണ്. സാമുദായിക ഐക്യത്തിനോട് നോ പറഞ്ഞു എൻഎസ്എസ്, എസ്എൻഡിപിയെ അകറ്റി നിർത്തിയെങ്കിലും വീണ്ടും അടുക്കാനുള്ള പ്ലാനുമായി വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. എന്നാൽ ആ പ്ലാൻ പാടെ തകർക്കുന്ന പ്രതികരണവുമായി ഇപ്പോൾ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ എത്തിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായുള്ള പ്രശ്നങ്ങൾ രാഷ്ട്രീയപരമല്ലെന്നും അത് വ്യക്തിപരമായ വിരോധം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. സതീശനോടുള്ള എതിർപ്പ് കോൺഗ്രസ് പാർട്ടിയോടുള്ള മൊത്തത്തിലുള്ള വിരോധമായി […]
Read more

എൽഡിഎഫ് തെക്കൻ മേഖല വികസന മുന്നേറ്റ ജാഥ 6ന് ചാലക്കുടിയിൽ

തൃശ്ശൂർ: സിപിഐ സംസ്ഥാന സെക്രട്ടറി കൂടിയായ  ബിനോയ് വിശ്വംനയിക്കുന്ന എൽ ഡി എഫ് തെക്കൻ മേഖല വികസന മുന്നേറ്റ ജാഥ 6ന് വെളിയാഴ്ച 5 മണിക്ക് ചാലക്കുടിയിൽ എത്തും. എം. സ്വരാജ് മാനേജർ ആയിട്ടുള്ള ജാഥയെ വരവേൽക്കാൻ ചാലക്കുടി ഒരുങ്ങി കഴിഞ്ഞു. നഗരത്തിൽ പതാകയും, കൊടിതോരണങ്ങളും ബോർഡുകളും നിറഞ്ഞു കഴിഞ്ഞു. റെയിൽവേ സ്റ്റേഷൻ റോഡിലെ ഇൻഡോർ സ്റ്റേഡിയം മൈതാനിയിൽ എത്തിചേരുന്നു. വികസന മുന്നേറ്റ ജാഥയെ ടൗണിൽ നിന്നും വാദ്യമേളങ്ങളുടേയും മറ്റും അകമ്പടിയോടെയാണ് സമ്മേളന നഗരിയിലേക്ക് ജാഥ എത്തിച്ചേരുന്നത്. […]
Read more

ബാങ്ക് ഓഫ് ബറോഡയുടെ പുതിയ കെട്ടിടത്തിന് എറണാകുളത്തു തറക്കല്ലിട്ടു

കൊച്ചി: ബാങ്ക് ഓഫ് ബറോഡയുടെ എറണാകുളം സോണല്‍ ഓഫീസിന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം ബാങ്കിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബീന വഹീദ് നിര്‍വ്വഹിച്ചു. എറണാകുളം കാനന്‍ ഷെഡ് റോഡിലെ കെട്ടിടത്തിന്‍റെ ശിലാസ്ഥാപന ചടങ്ങില്‍ ബാങ്ക് ഓഫ് ബറോഡ സോണല്‍ മേധാവിയും ജനറല്‍ മാനേജറുമായ പ്രജിത്ത് കുമാര്‍ ഡി, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മായ കെ. ആര്‍. കഗദാല്‍, അനീഷ്കുമാര്‍ കേശവന്‍, അന്‍മയ് കുമാര്‍ മിശ്ര, എറണാകുളം സോണല്‍ ഓഫിസിനു കീഴിലുള്ള റീജണല്‍ മേധാവികള്‍, […]
Read more

കോട്ടയം ജില്ലാ കേരളോത്സവം സമാപിച്ചു

കോട്ടയം: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും കോട്ടയം ജില്ലാ പഞ്ചായത്തും ചേര്‍ന്ന് സംഘടിപ്പിച്ച ജില്ലാ കേരളോത്സവത്തിന്‍റെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കളക്ടര്‍ ചേതന്‍ കുമാര്‍ മീണ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ബിന്ദു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കുകയുണ്ടായി. കലാമത്സരങ്ങളില്‍ ഇരുന്നൂറ്റിതൊണ്ണൂറ് പോയിന്‍റും കായിക ഇനങ്ങളില്‍ നൂറ്റിയറു പത്തിയൊൻപത് പോയിന്‍റും നേടിയാണ് ചങ്ങനാശേരി നഗരസഭ ഓവറോള്‍ കിരീടം സ്വന്തമാക്കിയത്. കലാമത്സരങ്ങളില്‍ ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് എൺപതു പോയിന്‍റോടെ […]
Read more

സന്തോഷ് ട്രോഫിയിൽ കേരളം സെമിയിൽ

അസം: സന്തോഷ് ട്രോഫി ഫുട്‌ബോളിൽ ആതിഥേയരായ അസമിനെ മറികടന്ന് കേരളം സെമിയിൽ. ചൊവ്വാഴ്ച സിലാപത്തറിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ അസമിനെ എതിരില്ലാത്ത മൂന്ന് ഗോളിന് കീഴടക്കിയാണ് കേരളത്തിന്റെ സെമി പ്രവേശനം. വ്യാഴാഴ്ച്ച നടക്കുന്ന സെമിയിൽ പഞ്ചാബാണ് കേരളത്തിന്റെ എതിരാളി. 17-ാം മിനിറ്റിൽ ക്യാപ്റ്റൻ എം. മനോജും 44-ാം മിനിറ്റിൽ മുഹമ്മദ് അജ്‌സലും ഇൻജുറി ടൈമിൽ പകരക്കാരൻ അബൂബക്കർ ദിൽഷാദുമാണ് കേരളത്തിനായി സ്‌കോർ ചെയ്തത്. മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച കേരളം 17-ാം […]
Read more

ഉരുൾപൊട്ടൽ ഭീഷണി ജനവാസ മേഖലകൾ ഒഴിവാക്കി

തൃശ്ശൂർ: കോടശ്ശേരി പഞ്ചായത്ത്  പരിധിയിലെ  മേച്ചിറയിലും പരിസര പ്രദേശങ്ങളിലും  ഉരുൾപൊട്ടൽ  സാധ്യത കണക്കിലെടുത്ത്  ഏർപ്പെടുത്തിയിരുന്ന  നിർമ്മാണ നിയന്ത്രണങ്ങളിൽ നിന്ന് ജനവാസ മേഖലകൾ ഒഴിവാക്കിയതായി   സനീഷ്‌കുമാർ ജോസഫ് എംഎൽഎ അറിയിച്ചു. ജിയോളജിക്കൽ സർവ്വേ ഓഫ്  ഇന്ത്യ   സമർപ്പിച്ച പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രദേശങ്ങളിലെ  നിർമ്മാണ വിലക്ക് നീക്കം പിൻവലിച്ചത്. നിർമ്മാണ നിയന്ത്രണം മൂലം പ്രദേശത്തെ ജനങ്ങൾ നേരിട്ട പ്രതിസന്ധി  പരിഹരിക്കണമെന്നാവശ്യപ്പെട്ട് സനീഷ്‌കുമാർ  ജോസഫ്  എംഎൽഎ  സർക്കാരിലേക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പഠനത്തിന് വഴിതെളിഞ്ഞത്. വിഷയം തുടർച്ചയായി നിയമസഭയലും  അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ എട്ട് വർഷമായി പ്രദേശവാസികൾ […]
Read more

ടൗണ്‍ അമ്പിന്റേയും സൗത്ത് അമ്പിന്റേയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി

തൃശ്ശൂർ: മര്‍ച്ചന്റ്‌സ് അസോസിയേഷന്റെയും യൂത്ത് വിംങ്ങിന്റേയും നേതൃത്വത്തില്‍ നടത്തുന്ന ടൗണ്‍ അമ്പിന്റേയും, സൗത്ത് അമ്പിന്റേയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.ചാലക്കുടി സെന്റ് മേരീസ് ഫൊറാന പള്ളിയിലെ തിരുനാളിന്റെ ഭാഗമായിട്ടാണ് പരിപാടികള്‍ സംഘടിപ്പി്ച്ചിരിക്കുന്നത്. ശനിയാഴ്ച സൗത്ത് അമ്പും,തിങ്കളാഴ്ച ടൗണ്‍ അമ്പും ആഘോഷിക്കും.സൗത്ത് അമ്പിന്റെ ഭാഗമായി മതസൗഹാര്‍ദ്ദ സമ്മേളനവും,ടൗണ്‍ അമ്പിന്റെ ഭാഗമായി നഗര കാഴ്ചയും,ദീപാലങ്കാരങ്ങളും എക്‌സ്‌പോയു എല്ലാം തിരുനാള്‍ ആഘോഷങ്ങളെ ആകര്‍ഷമാക്കും. ശനിയാഴ്ച രാവിലെ 9 മണിക്ക് അമ്പ് പള്ളിയില്‍ നിന്നാരംഭിച്ച് സൗത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ കയറ്റുന്നു. […]
Read more

കോട്ടയം വഴി കെഎസ്ആര്‍ടിസി നോണ്‍ എസി ഡീലക്‌സ് ബസ് ബംഗളൂരു സര്‍വീസ് ആരംഭിക്കുന്നു

കോട്ടയം: ചങ്ങനാശേരിയിൽ നിന്നുള്ള യാത്രക്കാരുടെ ദീര്‍ഘനാളത്തെ ആഗ്രഹത്തിനു അവസാനമാകുന്നു. ചങ്ങനാശേരിയില്‍നിന്നു കെഎസ്ആര്‍ടിസി നോണ്‍ എസി ഡീലക്‌സ് ബസ് ബംഗളൂരു സര്‍വീസ് ആരംഭിക്കുന്നു. ആഴ്ചയില്‍ രണ്ടുദിവസമാണ് ബസ് സര്‍വീസ്. ഞായര്‍, വ്യാഴം ദിവസങ്ങളില്‍ വൈകുന്നേരം 5.45ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.20ന് ബംഗളൂരുവില്‍ എത്തും. 1150 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. ടിക്കറ്റ് ഓണ്‍ലൈനില്‍ റിസര്‍വേഷന്‍ ആരംഭിച്ചു കഴിഞ്ഞു. കോട്ടയം, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, സേലം, ഹൊസൂര്‍ വഴിയാണ് റൂട്ട്. വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍, വ്യാപാരമേഖലയിലുള്ളവര്‍ എന്നിവര്‍ക്ക് ഏറെ ഉപകരിക്കുന്ന സര്‍വീസാണിത്. […]
Read more

Recent News

Advertisement