മയാമി: 900 കരിയര്‍ ഗോളുകളെന്ന മാന്ത്രിക സംഖ്യയിലെത്തി അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസിയും. കോണ്‍കാഫ് ചാമ്പ്യന്‍സ് കപ് പ്രീ ക്വാര്‍ട്ടറില്‍ നാഷ്വില്ലെയ്ക്കെതിരായ നടന്ന മത്സരത്തിലാണ് മെസി നേട്ടം കൈവരിച്ചത്. ടെന്നസിയിലെ ജിയോഡിസ് പാര്‍ക്കില്‍ നടന്ന മത്സരത്തിന്റെ ഏഴാം മിനിറ്റിലായിരുന്നു മെസ്സിയുടെ ചരിത്ര ഗോള്‍. എന്നാല്‍ കളിയില്‍ ഇന്റര്‍ മയാമി പരാജയപ്പെട്ടു. ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 900 ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡും ഇനി മെസിക്ക് സ്വന്തമാണ്.
1,142 മത്സരങ്ങളില്‍ നിന്നാണ് റെക്കോര്‍ഡ് ?ഗോള്‍ നേടിയത്. 2023 ജൂണില്‍ ഇന്റര്‍ മയാമിയില്‍ ചേര്‍ന്നതിന് ശേഷം ടീമിനായി 81 ഗോളുകളാണ് നേടിയത്. ബാഴ്സലോണയ്ക്കായി 672 ഗോളുകളും പിഎസ്ജിക്കായി 32 ഗോളുകളും നേടി. രാജ്യാന്തര ഫുട്ബോളില്‍ അര്‍ജന്റീനയ്ക്കായി 115 ഗോളുകളും നേടിയിട്ടുണ്ട്. ഈ ലിസ്റ്റില്‍ ഒന്നാമന് ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ്. ഇപ്പോള്‍ 965 ഗോളുകള്‍ ക്രിസ്റ്റിയാനോയ്ക്കുണ്ട്.




