ചെന്നൈ: 2022ല്‍ നടന്ന കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ അഞ്ചു പേരെ കൂടി പ്രതിചേര്‍ത്ത് NIA കുറ്റപത്രം സമര്‍പ്പിച്ചു . ഷെയ്ക്ക് ഹിദായത്തുള്ള, ഉമര്‍ ഫാറൂഖ്, പവാസ് റഹ്‌മാന്‍ , ശരണ്‍ മാരിയപ്പന്‍, അബു ഹനീഫ എന്നിവരെയാണ് പ്രതി ചേര്‍ത്തത്. സ്‌ഫോടനം ആസൂത്രണം ചെയ്യുന്നതിനായി പ്രതികള്‍ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലും, സത്യമംഗലം റിസര്‍വ് വനത്തിലും കൂടിക്കാഴ്ച നടത്തിയെന്നാണ് എന്‍ഐഎ പറയുന്നത്.
സ്‌ഫോടനവുമായി ബന്ധപ്പെട്ട ഭീകരവാദത്തിലും ധനസഹായത്തിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ ഇതുവരെ 17 പേര്‍ക്ക് എതിരെയാണ് എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചത്. 2021-2022 കാലഘട്ടത്തില്‍ വ്യാജ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അഴിമതി നടത്തിയതിന് ഷെയ്ഖ് ഹിദായത്തുല്ല, ഉമര്‍ ഫാറൂഖ് എന്നിവര്‍ക്കെതിരെ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അഴിമതിയില്‍ നിന്ന് സമ്പാദിച്ച ഫണ്ട് കാര്‍ ബോംബ് ആക്രമണത്തിനായി സ്‌ഫോടകവസ്തുക്കള്‍ ശേഖരിക്കുന്നതിനായാണ് ഉപയോഗിച്ചത്.
പവാസ് റഹ്‌മാനും ശരണും ചേര്‍ന്നാണ് തട്ടിപ്പിന് ഒത്താശ ചെയ്തു, അബൂ ഹനീഫ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിക്കുന്നതിന് ഫണ്ട് നല്‍കി എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. അതേസമയം ചാവേര്‍ ബോംബ് സ്‌ഫോടനം നടത്തിയ ജമേഷ മുബീനിനെതിരായ കുറ്റങ്ങള്‍ ഒഴിവാക്കി.






