വയനാട്: മുത്തങ്ങയില്‍ വന്‍ കഞ്ചാവ് വേട്ട. 19 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. അടിവാരം സ്വദേശി കെ.ബാബു, വീരാജ്‌പേട്ട സ്വദേശി കെ.ഇ.ജലീല്‍ എന്നിവരാണ് പിടിയിലായത്. കര്‍ണാടക ആര്‍ടിസി വഴി കേരളത്തിലേക്ക് കടത്തിയ കഞ്ചാവാണ് സുല്‍ത്താന്‍ബത്തേരി പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയില്‍ പിടികൂടിയത്. ഒഡീഷയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചെതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞു.
രണ്ട് ബാഗുകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.






