സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

നടന്‍ രോഹിത് ബാസ്ഫോര്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് ബന്ധുക്കള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗുവാഹതി: നടന്‍ രോഹിത് ബാസ്ഫോറെ മരിച്ച നിലയില്‍ കണ്ടെത്തി. ഗുവാഹതിയിലെ ഗര്‍ഭംഗ വെള്ളച്ചാട്ടത്തിന് സമീപമാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നടന്റെ മരണം കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. അടുത്ത കാലത്ത് പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ ഉണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.

മാസങ്ങള്‍ക്ക് മുന്‍പാണ് രോഹിത് മുംബൈയില്‍ നിന്നും ഗുവാഹതിയിലെത്തിയത്. ഞായാറാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ദിവസത്തെ വിനോദയാത്രയ്ക്ക് പോയതായി ബന്ധുക്കള്‍ പറഞ്ഞു. വൈകീട്ട് മുതല്‍ രോഹിതിനെ ഫോണില്‍ വിളിച്ചപ്പോള്‍ ലഭിക്കാതെയായായി. അപകടം ഉണ്ടായി ഒരു മണിക്കൂറിന് ശേഷം രോഹിത് അപകടത്തില്‍പ്പെട്ടുവെന്നും, ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചെന്ന് വിനോദയാത്രയില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിളിച്ചറിയിക്കുകയായിരുന്നെന്നും കുടുംബം പറയുന്നു.
തിങ്കളാഴ്ച ഗുവാഹതി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. തലയിലും മുഖത്തും ശരീരത്തിലും പരിക്കേറ്റ പാടുകള്‍ കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പാര്‍ക്കിങ് തര്‍ക്കവുമായി ബന്ധപ്പെട്ട് താരത്തിനെ കൊല്ലുമെന്ന് ഭീഷണിയുണ്ടായിരുന്നതായും വിനോദയാത്രയ്ക്ക് ഒപ്പം പോയ സുഹൃത്തിന്റെ വിവരങ്ങള്‍ പൊലീസിന് കൈമാറിയതായും ബന്ധുക്കള്‍ പറഞ്ഞു.വരാനിരിക്കുന്ന ‘ഫാമിലി മാന്‍ 3’ എന്ന പരമ്പരയിലാണ് രോഹിത് അവസാനമായി അഭിനയിച്ചത്.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement