സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

UDFഉം LDFഉം അധികനാൾ വാഴില്ല !

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കേരളത്തെ സംബന്ധിച്ച് എത്രയോ കാലങ്ങളായി വാർഡ് മെമ്പർ മുതൽ അധികാരത്തിന്റെ ഉന്നത സ്ഥാനങ്ങൾ വരെ അലങ്കരിക്കുന്നത് യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ഭാഗമായ നേതാക്കളാണ്. കേരളത്തിന്റെ രൂപീകരണം മുതൽക്കേ നാം കേട്ടും കണ്ടും വരുന്നത് ഇടത് വലതുമുന്നണികൾ ഭരിക്കുന്നതാണ്. പറയുമ്പോൾ മതേതരത്വവും ബഹുസ്വരതയും ഒക്കെ പറയുമ്പോഴും എല്ലാ ജാതിമത സമവാക്യങ്ങളെയും പാലിച്ചുകൊണ്ടാണ് ഈ പാർട്ടികളും മുന്നണികളും നിലനിന്നു പോകുന്നത്.

പല ഘട്ടങ്ങളിലും സാമുദായിക സംഘടനകളുടെയും സാംസ്കാരിക സംഘടനകളുടെയും തലപ്പത്തേക്ക് കടന്നുവരുന്നതും യുഡിഎഫിന്റെയും എൽഡിഎഫിന്റെയും നേതാക്കളാകും. സാംസ്കാരിക സാമുദായിക സംഘടനകളെ എല്ലാകാലവും നിയന്ത്രിക്കുകയും ചെയ്തിരുന്നത് ഇതേ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ആയിരുന്നു.

പലപ്പോഴും അധികാരത്തിന്റെ അപ്പക്കഷണം തിന്നുന്ന മുഖ്യധാര രാഷ്ട്രീയ പാർട്ടികളും നേതാക്കളും വലിയ പരിഗണനകൾ ഒന്നും തന്നെ നൽകാതെ ഈ സാമുദായിക സാംസ്കാരിക സംഘടനകൾ ഒപ്പം നിർത്തി മുന്നോട്ടു പോവുകയായിരുന്നു. യുഡിഎഫ് ആണെങ്കിലും എൽഡിഎഫ് ആണെങ്കിലും അധികാരത്തിൽ വരുന്നതിൽ ഇത്തരം സാമുദായിക സാംസ്കാരിക സംഘടനകളുടെ വോട്ടുകൾ നിർണായകമായിരുന്നു.

സംസ്ഥാന രൂപീകരണത്തിന് ശേഷം പതിറ്റാണ്ടുകൾ കടന്നുപോകുമ്പോഴും ഈ വോട്ട് ബാങ്കിൽ വിള്ളലുകൾ വീണിട്ടേയില്ല. കുറച്ചു വർഷങ്ങൾക്കു മുമ്പാണ് സാമുദായിക സംഘടനകൾ ഒത്തുചേരുന്നതും തങ്ങൾ കബളിപ്പിക്കപ്പെടുകയാണ് എന്ന തിരിച്ചറിവ് പരസ്പരം പങ്കുവെക്കുന്നതും.

നമ്മുടെ സംസ്ഥാനത്ത് തുലോം തുച്ഛമായ വിഭാഗമാണ് മുസ്ലിം വിഭാഗം. എന്നിട്ടും മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ അവരുടെ സ്ഥാനമാനങ്ങൾ തീരുമാനിക്കുന്നതും സുപ്രധാനമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതും പൊതുവേ ന്യൂനപക്ഷമായ മുസ്ലിം സമുദായത്തിന്റെ നേതൃത്വങ്ങളുടെ തീരുമാനം കൂടി കേട്ടതിനുശേഷം ആണ്.

മുസ്ലിം സമുദായ നേതൃത്വങ്ങളെ പിണക്കുവാൻ ഒരു മുഖ്യധാര രാഷ്ട്രീയപ്പാർട്ടിയും തയ്യാറാവുകയില്ല. മാറിമാറി വരുന്ന യുഡിഎഫ് എൽഡിഎഫ് സർക്കാരുകൾ ആണെങ്കിലും ഇത്തരത്തിലാണ് പ്രവർത്തിച്ചു പോകുന്നത്. അതേസമയം എണ്ണത്തിൽ ശക്തമായ കേരളത്തിലെ പ്രബല സമുദായങ്ങളെ കേൾക്കുവാനോ അഭിപ്രായങ്ങൾ സംരക്ഷിക്കുവാനോ ഇതേ പാർട്ടികളും മുന്നണികളും ശ്രമിക്കാറുമല്ല. വർഷങ്ങൾക്കുമുമ്പ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ ആയിരുന്നു ഹിന്ദു ക്രൈസ്തവ മതങ്ങളിലെ പ്രബല സാമുദായിക നേതൃത്വങ്ങൾ ഒന്നായി ഒരു വേദിയിൽ സംഘടിച്ചത്.

കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക് തക്കതായ മറുപടിയും തിരിച്ചടിയും നൽകുകയായിരുന്നു അന്ന് അങ്ങനെയൊരു വേദി ഒരുക്കിയവരുടെ ലക്ഷ്യം. എന്നാൽ എസ്എൻഡിപിയുടെ നേതാവായ വെള്ളാപ്പള്ളി നടേശൻ തനിച്ച് അത്തരമൊരു ആശയവുമായി മുന്നോട്ട് നടന്നത് കൂട്ടായ്മയ്ക്ക് ദോഷമായി ഭവിക്കുകയായിരുന്നു.

വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ ബിഡിജെഎസ് എന്ന രാഷ്ട്രീയപാർട്ടി രൂപീകരിക്കുകയും ബിജെപിയുടെ ഭാഗമാവുകയും ചെയ്തത് മൊത്തത്തിലുള്ള ഐക്യത്തോടെയുള്ള മുന്നേറ്റത്തെ ബാധിക്കുകയായിരുന്നു. കൂട്ടായ സമുദായിക സംഘടനകളുടെ പങ്കാളിത്തമുള്ള രാഷ്ട്രീയ പാർട്ടി എന്ന ആശയം വെള്ളാപ്പള്ളിയിലേക്കും എസ്എൻഡിപിയിലേക്കും മാത്രം ഒതുങ്ങിയപ്പോൾ ഉദ്ദേശിച്ച ഫലം കാണാതെ പോകുകയായിരുന്നു. എന്നാൽ ഇന്നിപ്പോൾ വീണ്ടും സമാനമായ ആശയവുമായി ക്രൈസ്തവ ഹിന്ദു വിഭാഗങ്ങളിലെ സാമുദായിക സംഘടനകളും സാംസ്കാരിക സംഘടനകളും ഒത്തൊരുമിച്ചൊരു മുന്നേറ്റത്തിന് ശ്രമിക്കുകയാണ്. ഈ മുന്നേറ്റം യാഥാർത്ഥ്യമായാൽ ഇവിടത്തെ യുഡിഎഫ് എൽഡിഎഫ് മുന്നണികൾക്ക് ഇതിലും വലിയ തിരിച്ചടി വേറെ കിട്ടാനില്ല.

കേരളത്തിന്റെ എല്ലാ മേഖലകളിലും ആൾബലവും കരുത്തും ഉള്ള സാമുദായിക സംഘടനകൾ ആണ് ഒരൊറ്റ പാർട്ടിയായി തങ്ങളെ ഈ കാലമത്രയും ചതിച്ച മുഖ്യധാര രാഷ്ട്രീയപാർട്ടികളെ പാഠം പഠിപ്പിക്കുവാൻ ഇറങ്ങുന്നത്. കഴിഞ്ഞദിവസം കൊച്ചിയിൽ ഇവരുടെ നിർണായകയോഗം പോലും നടന്നിരുന്നു. പ്രസ്തുത യോഗത്തിൽ ഹൈന്ദവ ക്രൈസ്തവ സമുദായങ്ങളെ പ്രതിനിധീകരിച്ച് ഒട്ടേറെ പ്രമുഖരും പങ്കെടുത്തിരുന്നു. ഇനിയും ഹൈന്ദവ ക്രൈസ്തവ സഹോദരങ്ങൾ സംഘടിക്കുവാൻ വൈകരുതെന്നും ഒറ്റക്കെട്ടായി ഉറച്ച ഒരു മുന്നേറ്റത്തിന് തയ്യാറാകണമെന്നും ആയിരുന്നു പൊതുവേ എല്ലാവരും അഭിപ്രായപ്പെട്ടത്. സംസാരിച്ചവരിൽ ഏറെ പേരും കേന്ദ്രത്തിൽ അധികാരത്തിലുള്ള നരേന്ദ്രമോദി നേതൃത്വം നൽകുന്ന ബിജെപി സർക്കാരിന് അനുകൂലമായിട്ടായിരുന്നു പ്രസംഗിച്ചിരുന്നത്.

നാഷണൽ പ്രോഗ്രസീവ് പാർട്ടിയുടെ നേതൃത്വത്തിൽ ആയിരുന്നു ഹൈന്ദവ ക്രൈസ്തവ സംഗമം നടന്നത്. യോഗത്തിന്റെ ഭാഗമായവർക്കെല്ലാം ഒരേ വികാരമായിരുന്നു. ഈ യോഗത്തെ നമുക്ക് നിസ്സാരമായി കാണുവാൻ കഴിയില്ല. യോഗത്തിന്റെ ഭാഗമായി പങ്കെടുത്തവർ പറഞ്ഞുവെച്ച കാര്യങ്ങൾ നടപ്പിലായാൽ ഇനിയും ഒരുപാട് വർഷങ്ങൾ എടുക്കാതെ തന്നെ കേരളത്തിന്റെ അധികാര കേന്ദ്രങ്ങളിലേക്ക് നാഷണൽ പ്രോഗ്രസീവ് പാർട്ടി കടന്നു വരുക തന്നെ ചെയ്യും. അതിനുവേണ്ടിയുള്ള കരുക്കൾ നീക്കുകയാണ് നാഷണൽ പ്രോഗ്രസീവ് പാർട്ടിയുടെ ഇനിയുള്ള ലക്ഷ്യം. ഹിന്ദു പാർലമെന്റിന്റെയും ആർഎസ്എസിന്റെയും മറ്റ് സാമുദായിക സംഘടനകളുടെയും ഭാഗമായവരാണ് കഴിഞ്ഞ ദിവസത്തെ യോഗത്തിൽ പങ്കെടുത്തിരുന്നത്.

നാഷണൽ പ്രോഗ്രസീവ് പാർട്ടിക്ക് ബിജെപിയുടെ പിന്തുണ ഉണ്ടെന്നും അറിയുന്നു. സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ആയിരുന്നു യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചിരുന്നത്. ബിഷപ്പ് സൈമൺ പള്ളിക്കുന്ന് മുഖ്യാതിഥിയായിരുന്നു. നാഷണൽ പ്രോഗ്രസീവ് പാർട്ടി ചെയർമാൻ വി വി അഗസ്റ്റിനാണ് അധ്യക്ഷത വഹിച്ചത്.

ഹിന്ദു പാർലമെന്റ് ജനറൽ സെക്രട്ടറി സി പി സുഗതൻ, വൈസ് ചെയർമാന്മാരായ ജോർജ്, തമ്പി എരുമേലിക്കര, ഹിന്ദു പാർലിമെന്റ് കോർഡിനേറ്റർ രാജഗോപാൽ, പ്രൊഫ കോന്നി ഗോപകുമാർ , ഗണക സമുദായ സഭ സംസ്ഥാന പ്രസിഡന്റ്‌ കരുണ ദാസ് തുടങ്ങി വിവിധ സംഘടനാ അറുപതിലധികം ഹിന്ദു- ക്രൈസ്തവ സമുദായ നേതാക്കളും പങ്കെടുത്തിരുന്നു. ഏതായാലും ഇവരുടെ ഒത്തുചേരലും തീരുമാനങ്ങളും നമ്മുടെ നാട്ടിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ ഉറക്കം കെടുത്തുമെന്ന് ഉറപ്പാണ്.

Tags :

Greeshma Celine Benny

Recent News

Advertisement