കോഴിക്കോട്: കായക്കൊടി എള്ളിക്കാം പാറയില്‍ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ലെന്ന് ജില്ലാ ജിയോളജി വകുപ്പ്.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ പഠനം നടത്തും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജിയോളജി വകുപ്പും ഇ.കെ വിജയന് എംഎല്‍എയും പറഞ്ഞു.
കഴിഞ്ഞ രണ്ടുദിവസമായി കായക്കൊടി പഞ്ചായത്തിലെ നാല്, അഞ്ചു വാര്‍ഡുകളില്‍ ഭൂചലനം അനുഭവപ്പെടുന്നുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സെക്കന്റുകള്‍ മാത്രമാണ് ഭൂചലനം ഉണ്ടായതെങ്കിലും ജനം ആശങ്കയിലാണ്. സ്ഥലം എംഎല്‍എ ഇ കെ വിജയന് പ്രദേശം സന്ദര്‍ശിച്ചു. അടിയ്ക്കടി ഇത്തരം പ്രതിഭാസം ഉണ്ടാകുന്നതിനാല്‍ വിശദമായ പഠനം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ ജിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് വിദഗ്ധ സംഘം പ്രദേശത്ത് പരിശോധന നടത്തിയത്. ഭൂചലനം ഉണ്ടായതായി നിലവില്‍ റിപ്പോര്‍ട്ടുകളില്ലെന്നും കൂടുതല്‍ പഠനം വേണമെന്നും ജില്ലാ ജിയോളജിസ്റ്റ് ആവശ്യപ്പെട്ടു.






