കോഴിക്കോട്: കോഴിക്കോട് നല്ലളത്ത് കനത്ത കാറ്റിലും മഴയിലും 110 കെ വി ലൈന്‍ ടവര്‍ ചെരിഞ്ഞു. ലൈന്‍ നിലംപൊത്താതിരുന്നതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്. വെള്ളക്കെട്ടില്‍ സ്ഥാപിച്ച ടവറാണ് ഇന്നലെ രാത്രിയിലെ കാറ്റിലും മഴയിലും ചെരിഞ്ഞത്. കാറ്റും മഴയും തുടര്‍ന്നാല്‍ ടവര്‍ പൂര്‍ണമായും വീഴുമെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
കോഴിക്കോട് കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വ്യാപക കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി കോഴിക്കോടിന്റെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയാണ് പെയ്തത്. മുക്കം, തിരുവമ്പാടി, കൂടരഞ്ഞി, കൊടിയത്തൂര്‍ ഭാഗങ്ങളില്‍ വ്യാപക കൃഷി നാശം സംഭവിച്ചിട്ടുണ്ട്.






