ചേലക്കര: ലഡു കടം നല്‍കാത്തതിനു കട ഉടമയെ ആക്രമിച്ച യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.തോന്നൂര്‍ക്കര പടിഞ്ഞാട്ടുമുറി മനപടിക്കല്‍ വിനു (46), കളരിക്കല്‍ സന്തോഷ് (43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് . തോന്നൂര്‍ക്കര എംഎസ്എന്‍ ഓഡിറ്റോറിയത്തിനു സമീപത്തുള്ള വിഷ്ണുമായ സ്വീറ്റ്‌സ് എന്ന സ്ഥാപനത്തില്‍ ഞായര്‍ വൈകിട്ട് മദ്യലഹരിയില്‍ എത്തിയ ഇവര്‍ ലഡു കടം ചോദിക്കുകയും വിസമ്മതിച്ച ഉടമ(49) ആക്രമിക്കുകയും കടയ്ക്കു നാശമുണ്ടാക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ വലിയാട്ടില്‍ മുരളിയെയാണ് യുവാക്കള്‍ ആക്രമിച്ചത്. കടയുടമയുടെ പരാതിയില്‍ രാത്രി തന്നെ പൊലീസ് പ്രതികളെ പിടികൂടി. തുടര്‍ന്ന് വധശ്രമത്തിന് കേസെടുത്തു.






