മലപ്പുറം: നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തില്‍. പരസ്യ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ അവസാന വട്ട പ്രചരണങ്ങളുടെ തിരക്കിലാണ് മുന്നണികള്‍. നാളെ വൈകുന്നേരം അഞ്ചു മണിക്കാണ് കൊട്ടിക്കലാശം. കലാശക്കൊട്ടിന് നഗരം കേന്ദ്രീകരിച്ചുള്ള പ്രചരണമാണ് മുന്നണികള്‍ തീരുമാനിച്ചിരിക്കുന്നത്. വിവിധമേഖലയില്‍ കഴിവുതെളിയിച്ച വ്യക്തികളെ ഇതിനോടകം കളത്തിലിറക്കിയ മുന്നണികള്‍ ആ ആവേശം നിലനിര്‍ത്താനാണ് ഇന്ന് ലക്ഷ്യം വയ്ക്കുന്നത്.
അതേസമയം യുഡിഎഫ് എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ ഇന്ന് മണ്ഡലത്തില്‍ അവസാനവട്ട പര്യടനം പൂര്‍ത്തിയാക്കും. പി വി അന്‍വറും അവസാന ലാപ്പില്‍ കരുത്ത് കാട്ടാനുള്ള ഒരുക്കത്തിലാണ്. യുഡിഎഫിനായി പ്രിയങ്ക ഗാന്ധിയും എല്‍ഡിഎഫിനായി മുഖ്യമന്ത്രിയും മണ്ഡലത്തിലെത്തില്‍ വോട്ടഭ്യര്‍ത്ഥിച്ച് ഇന്നലെ രംഗത്തിറങ്ങിയിരുന്നു. മുഖ്യമന്ത്രിയുടെ റോഡ് ഷോയും പൊതുയോഗങ്ങളുമാണ് ഇന്നലെ നടന്നത്. മണ്ഡലത്തില്‍ ക്യാമ്പ് ചെയ്തിരുന്ന മുഖ്യമന്ത്രി ഇന്നലെ മൂന്നിടത്ത് നടന്ന എല്‍.ഡി.എഫ് കണ്‍വെന്‍ഷനുകളില്‍ പങ്കെടുത്തു.
യൂസഫ് പത്താനുമായുള്ള പിവി അന്‍വറിന്റെ റോഡ് ഷോ നിലമ്പൂരിനെ ഇളക്കിമറിച്ചു. വഴിക്കടവ് വരെ നടന്ന റാലിയില്‍ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്






