Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കപ്പലിലിലെ തീപിടുത്തം: ഉള്ളില്‍ കയറിയുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: അറബിക്കടലില്‍ തീപിടിച്ച സിംഗപ്പൂര്‍ ചരക്കു കപ്പല്‍ വാന്‍ഹായി 503ന്റെ ഉള്ളില്‍ കയറിയുള്ള അഗ്‌നിരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം. കപ്പലില്‍ തീയുള്ള ഭാഗങ്ങള്‍ കണ്ടെത്താന്‍ തെര്‍മല്‍ ഇമേജിങ് ക്യാമറകള്‍ ഉപയോഗിച്ചുള്ള പരിശോധനകള്‍ പുരോഗമിക്കുകയാണ്. കപ്പലില്‍നിന്നു നിലവില്‍ തവിട്ടു നിറത്തിലുള്ള പുക മാത്രമാണ് ഉയരുന്നത്. എങ്കിലും ഉള്ളറകളില്‍ എവിടെയെങ്കിലും അപകടകരമായ രീതിയില്‍ തീയുണ്ടോ എന്നു കണ്ടെത്താനാണു ശ്രമം. പുക വമിക്കുന്ന കപ്പലിനുള്ളില്‍ അപകടരഹിതമായി ശ്വസിക്കാന്‍ സഹായിക്കുന്ന എസ്സിബിഎ സെറ്റുകള്‍ അണിഞ്ഞ ശേഷമാണു രക്ഷാപ്രവര്‍ത്തകര്‍ ഉള്ളില്‍ കയറുക.

വെള്ളവും പതയും രാസവസ്തുക്കളും പമ്പ് ചെയ്ത് ഉള്ളറകള്‍ തണുപ്പിക്കാനുള്ള ശ്രമങ്ങളും തുടരുന്നു. കടലില്‍ ഇടവിട്ടു കാറ്റും മഴയുമുണ്ട്.കാലാവസ്ഥ അനുകൂലമായിരിക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തകരെ കപ്പലിലെത്തിച്ചും മഴയും കാറ്റും ആരംഭിക്കുമ്പോള്‍ ടഗുകളിലേക്കു മടക്കിക്കൊണ്ടുവന്നുമാണു പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. തീയണയ്ക്കാന്‍ ആവശ്യമായ ഉപകരണങ്ങളും ജനറേറ്ററുകളും കപ്പലിലെത്തിച്ചിട്ടുണ്ട്. കപ്പലിന്റെ വോയേജ് ഡേറ്റ റിക്കോര്‍ഡര്‍ വീണ്ടെടുക്കാനുള്ള ശ്രമവും വൈകാതെയുണ്ടാകും. കൊച്ചി തീരത്തുനിന്ന് 63 നോട്ടിക്കല്‍ മൈല്‍ (117 കിലോമീറ്റര്‍) അകലെയാണു നിലവില്‍ വാന്‍ ഹയിയുടെ സ്ഥാനം.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer