മംഗളൂരു: മലയാളി വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മംഗളൂരു അലോഷ്യസ് കോളജില്‍ എംഎസ്സി ബയോസയന്‍സ് വിദ്യാര്‍ഥിയായ അനീഫ് ഖാനാണു(24) മരിച്ചത്. കോട്ടയം ചിറക്കടവില്‍ അബ്ദുല്‍ അസീസിന്റെ മകനാണ്. കൊടിയാല്‍ബെയലിലെ സ്വകാര്യ ഹോസ്റ്റലിലെ മുറിയിലാണു മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി 9.30ന് ആയിരുന്നു സംഭവം.
മരണകാരണം വ്യക്തമല്ല. അനീഫിന്റെ മുറിയിലെ മറ്റു രണ്ടു താമസക്കാര്‍ നാട്ടിലേക്കു പോയതിനാല്‍ ഒറ്റയ്ക്കായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കുടുംബത്തിനു വിട്ടുനല്‍കി. ബര്‍ക്കെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.










