Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികം ഇന്ന്; അനുസ്മരണസമ്മേളനം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികം ഇന്ന്. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലാണ് അനുസ്മരണ ചടങ്ങുകള്‍ നടക്കുന്നത്. പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം പള്ളിയങ്കണത്തില്‍ നടക്കുന്ന അനുസ്മരണസമ്മേളനം ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനംചെയ്യും. സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റിയാണ് അനുസ്മരണം സംഘടിപ്പിച്ചിട്ടുള്ളത്.

രാവിലെ ഏഴിന് പുതുപ്പള്ളി പള്ളിയില്‍ നടക്കുന്ന കുര്‍ബാനയില്‍ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ മോര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവായായിരുന്നു കാര്‍മികൻ. വിവിധ മെത്രാപ്പൊലീത്താമാരും വൈദികരും പങ്കെടുത്തു. കുര്‍ബാനയെത്തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയുടെ കബറിങ്കല്‍ ധൂപപ്രാര്‍ഥന നടന്നു. അനുസ്മരണസമ്മേളനത്തില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എയാണ് അധ്യക്ഷൻ.

സമ്മേളനത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച രാത്രി കോട്ടയത്തെത്തിയിരുന്നു. കൊച്ചിയിലെത്തിയ രാഹുല്‍ റോഡുമാര്‍ഗം കുമരകത്തെത്തി. രാത്രി ഒന്‍പതുമണിയോടെയെത്തിയ രാഹുല്‍ ഗാന്ധിക്ക് കുമരകം താജ് ഹോട്ടലിലാണ് വിശ്രമം ഒരുക്കിയത്.

Content: Oommen Chandy’s second death anniversary today; Rahul Gandhi to inaugurate memorial service

Recent News

Advertisement
WhiteswanTV Footer