ബേയ്ജിങ്: റഷ്യന്‍ യാത്രാ വിമാനം തകര്‍ന്നുവീണു. ചൈന അതിര്‍ത്തിയിലെ കിഴക്കന്‍ അമുര്‍ മേഖലയിലാണ് റഷ്യന്‍ വിമാനം തകര്‍ന്നത്. റഷ്യയുടെ AN 24 എന്ന യാത്രാ വിമാനമാണ്. ആറ് ജീവനക്കാരുള്‍പ്പെടെ 50 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായാണ് വിവരം.
സൈബീരിയ ആസ്ഥാനമായുള്ള അംഗാര എന്ന എയര്‍ലൈന്‍ നടത്തുന്ന വിമാനം, ചൈനയുടെ അതിര്‍ത്തിയിലുള്ള അമുര്‍ മേഖലയിലെ ടിന്‍ഡ എന്ന പട്ടണത്തിലേക്ക് അടുക്കുന്നതിനിടെ റഡാര്‍ സ്‌ക്രീനുകളില്‍ നിന്ന് തെന്നിമാറുകയായിരുന്നു.
പ്രാഥമിക കണക്കുകള്‍ പ്രകാരം അഞ്ച് കുട്ടികളും ആറ് ക്രൂ അംഗങ്ങളും ഉള്‍പ്പെടെ 43 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നുവെന്ന് റീജിയണല്‍ ഗവര്‍ണര്‍ വാസിലി ഓര്‍ലോവ് പറഞ്ഞു.ഒരു രക്ഷാ ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് യാത്രാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് റഷ്യയുടെ അടിയന്തര മന്ത്രാലയം അറിയിച്ചു.
മോശം കാലാവസ്ഥ കാരണം ലാന്‍ഡിംഗിനിടെ ക്രൂവിന് സംഭവിച്ച പിഴവാണ് അപകടത്തിന് കാരണമെന്ന് റഷ്യന്‍ വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1950 കളില്‍ വികസിപ്പിച്ചെടുത്ത അന്റോനോവ് AN – 24 വിമാനം, റഷ്യയില്‍ ചരക്ക് ഗതാഗതത്തിനും യാത്രകള്‍ക്കുമായിട്ടാണ് വ്യാപകമായി ഉപയോഗിക്കുന്നത്.




