ഹരിദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും ഹന്ന റെജി കോശിയും നായികാ നായകന്മാരായെ ത്തുന്നു . ‘കൊറോണ പേപ്പേഴ്‌സ് ”എന്ന പ്രിയദര്‍ശന്‍ ചിത്രത്തില്‍ ആയിരുന്നു ഇരുവരും അവസാനം ഒന്നിച്ചത്. ഷൈന്‍- ഹന്ന റെജി കോശി ജോഡികളെ തനിക്ക് ഏറെ ഇഷ്ടമാണ് എന്ന് പ്രിയദര്‍ശന്‍ ഷൂട്ടിംഗ് സമയത്ത് പറഞ്ഞിരുന്നു.
ഗോവിന്ദ് വിജയന്‍ തിരക്കഥ നിര്‍വഹിക്കുന്ന ചിത്രം എന്‍. വി. പി ക്രിയേഷന്‍സിന്റെ ബാനറില്‍ മുഹമ്മദ് ഷാഫിയാണ് നിര്‍മ്മിക്കുന്നത്. ജനുവരി ഒന്നിന് ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കോഴിക്കോടും കുട്ടനാടുമാണ്.
എല്‍ബന്‍ കൃഷ്ണ ഛായാഗ്രഹണം, സുജിത് രാഘവ് കലാസംവിധാനം, ഗിരീഷ് അത്തോളിയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. മാര്‍ക്കറ്റിംഗ് & പ്രൊമോഷന്‍സ്: മാക്‌സോ ക്രീയേറ്റീവ് പി ആര്‍ ഓ മഞ്ജു ഗോപിനാഥ്






