ആലപ്പുഴ: ജിമ്മിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന. ജിം ട്രെയിനര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍. ആലപ്പുഴ കൊമ്മാടിയില്‍ ജിം ട്രെയിനറായ യുവാവും കായംകുളത്ത് പശ്ചിമ ബംഗാള്‍ സ്വദേശിയുമാണ് പിടിയിലായത്. ഇരുവരുടെയും കൈവശമുണ്ടായിരുന്ന കഞ്ചാവ് എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
ആലപ്പുഴ കൊമ്മാടിയില്‍ നടത്തിയ പരിശോധനയിലാണ് ജിം ട്രെയിനര്‍ പിടിയിലായത്. കൊമ്മാടി വാടക്കുഴി വീട്ടില്‍ വി വി വിഷ്ണു(31) ആണ് പിടിയിലായത്. 2.534 കിലോഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നും പിടികൂടി. ജിംനേഷ്യത്തിന്റെ മറവില്‍ യുവാക്കള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിവരികയായിരുന്നു ഇയാളെന്ന് എക്‌സൈസ് പറയുന്നു.
കായംകുളം റെയില്‍വെ സ്റ്റേഷന് സമീപത്ത് വച്ചാണ് പശ്ചിമ ബംഗാള്‍ സ്വദേശി പിടിയിലായത്. അമിത് മണ്ഡല്‍ (27) ആണ് കേരളത്തില്‍ വില്‍പ്പനയ്ക്ക് എത്തിച്ച കഞ്ചാവുമായി പിടിയിലായത്. 1.156 കിലോഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നും പിടിച്ചെടുത്തു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.




