Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പുരപ്പുറ സോളാർ ഉപഭോക്താക്കൾക്കും ഫിക്സഡ് ചാർജ് തുടരും: വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പുരപ്പുറ സോളാർ ഉപഭോക്താക്കളിൽ നിന്നുള്ള ഫിക്സഡ് ചാർജ് ഈടാക്കുന്നതിൽ ഇളവ് അനുവദിക്കില്ലെന്ന് കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ ഉത്തരവ്. കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡിന് (KSEB) അനുകൂലമായാണ് വിധി. നെറ്റ് മീറ്ററിംഗ് സംവിധാനം ഉപയോഗിക്കുന്ന ഉപഭോക്താക്കളിൽ നിന്നും വൈദ്യുതി ഉപയോഗിച്ചാലും ഇല്ലെങ്കിലും ഈ ചാർജ് ഈടാക്കാമെന്നാണ് തീരുമാനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

പുരപ്പുറ സോളാർ ഉപഭോക്താക്കൾ, കെ.എസ്.ഇ.ബിയുടെ വൈദ്യുതി അധികമായി ഉപയോഗിച്ചാൽ മാത്രമേ ഫിക്സഡ് ചാർജ് ഈടാക്കാവൂ എന്ന് ആവശ്യപ്പെട്ട് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ വൈദ്യുതി ഉപയോഗം ഉണ്ടോ ഇല്ലയോ എന്നതു പ്രാധാന്യമില്ല; വിതരണം ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങൾ നിലനിർത്തുന്നതിനുള്ള ചെലവുകൾ കണക്കിലെടുത്താണ് ഈ ചാർജ് ആവശ്യപ്പെട്ടതെന്ന് കെ.എസ്.ഇ.ബി വാദിച്ചു.കമ്മീഷനും ഈ വാദത്തെ അംഗീകരിച്ച്, ഫിക്സഡ് ചാർജ് ഈടാക്കുന്നത് നിയമപരമായി സാധ്യമാണെന്ന നിലപാടിലാണ്.

ഈ തീരുമാനം സംസ്ഥാനത്തെ സോളാർ ഉത്പാദകരിൽ പ്രതിസന്ധി വളർത്താനാണ് സാധ്യത. വീടുകളിൽ സോളാർ സ്ഥാപിക്കാനും വൈദ്യുതി ഉത്പാദിപ്പിക്കാനും ആഗ്രഹിക്കുന്നവർക്കായി ഫിക്സഡ് ചാർജ് നിലനിൽക്കുന്നത് സാമ്പത്തികമായി കൂടുതൽ ഭാരമായി മാറും എന്ന വിലയിരുത്തലാണ് ഉദയാകുന്നത്.

Recent News

Advertisement
WhiteswanTV Footer