കൽപ്പറ്റ: വയനാട്ടിൽ വന്യമൃഗത്തിന്റെ ആക്രമണത്തിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. തിരുനെല്ലി കാരമാട് ഉന്നതിയിലെ സുനീഷിനാണ് പരിക്കേറ്റത്. വീടിന് സമീപം കളിക്കുന്നതിനിടെയായിരുന്നു സംഭവം.
കാട്ടിക്കുളം സ്കൂളിലെ വിദ്യാർത്ഥിയായ സുനീഷ് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൈക്കാണ് പരിക്കേറ്റത്.
കടുവയാണ് ആക്രമിച്ചതെന്ന് വിദ്യാർത്ഥി പറഞ്ഞപ്പോൾ, പുലിയാണെന്ന് വനംവകുപ്പ് വ്യക്തമാക്കി. സംഭവത്തെ തുടർന്ന് പ്രദേശവാസികളിൽ ഭീതിയാണ്.






