ധ്യാന്‍ ശ്രീനിവാസനെയും വിഷ്ണു ഉണ്ണികൃഷ്ണനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന പുതിയ ‘ഭീഷ്മറി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വിജയദശമി ദിനത്തില്‍, പ്രേക്ഷകര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ വര്‍ണ്ണാഭമായ പോസ്റ്റര്‍ അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാം അണിനിരക്കുന്ന, കൗതുകമുണര്‍ത്തുന്ന ദൃശ്യഭാഷയാണ് പോസ്റ്ററിന്. ഒരു സമ്പൂര്‍ണ്ണ റൊമാന്റിക്-ഫണ്‍-ഫാമിലി എന്റര്‍ടെയ്നറിന്റെ എല്ലാ ചേരുവകളും വാഗ്ദാനം ചെയ്യുന്നതാണ് ഈ ഫസ്റ്റ് ലുക്ക്. പോസ്റ്റര്‍ ഇതിനോടകം സമൂഹ മധ്യങ്ങളില്‍ ശ്രദ്ധനേടിക്കഴിഞ്ഞു.
ധ്യാന്‍ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ‘ഭീഷ്മറി’നുണ്ട്. ‘കള്ളനും ഭഗവതിക്കും’ ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന്‍ വിഷ്ണു ഉണ്ണികൃഷ്ണനുമായി ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. ദിവ്യ പിള്ള, രണ്ട് പുതുമുഖ നായികമാര്‍ എന്നിവര്‍ക്കൊപ്പം ഇന്ദ്രന്‍സ്, ഉണ്ണി ലാലു, ഷാജു ശ്രീധര്‍, അഖില്‍ കവലയൂര്‍, സെന്തില്‍ കൃഷ്ണ, ജിബിന്‍ ഗോപിനാഥ്, വിനീത് തട്ടില്‍, സന്തോഷ് കീഴാറ്റൂര്‍, ബിനു തൃക്കാക്കര, മണികണ്ഠന്‍ ആചാരി, അബു സലിം, ജയന്‍ ചേര്‍ത്തല, സോഹന്‍ സീനുലാല്‍, വിഷ്ണു ഗ്രൂവി, ശ്രീരാജ്, ഷൈനി വിജയന്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. അന്‍സാജ് ഗോപിയുടേതാണ് കഥ. രതീഷ് റാം ക്യാമറയും ജോണ്‍കുട്ടി എഡിറ്റിംഗും നിര്‍വഹിക്കുന്നു. രഞ്ജിന്‍ രാജ്, കെ.എ. ലത്തീഫ് എന്നിവര്‍ ഈണം നല്‍കിയ നാല് ഗാനങ്ങള്‍ക്ക് ഹരിനാരായണന്‍ ബി.കെ, സന്തോഷ് വര്‍മ്മ, ഒ.എം. കരുവാരക്കുണ്ട് എന്നിവരാണ് വരികള്‍ രചിച്ചിരിക്കുന്നത്.
കലാസംവിധാനം: ബോബന്‍, വസ്ത്രാലങ്കാരം: മഞ്ജുഷ, മേക്കപ്പ്: സലാം അരൂക്കുറ്റി, സംഘട്ടനം: ഫിനിക്‌സ് പ്രഭു, സൗണ്ട് ഡിസൈന്‍: സച്ചിന്‍ സുധാകരന്‍, ഢഎത: നിതിന്‍ നെടുവത്തൂര്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുഭാഷ് ഇളമ്പല്‍, ഡിസൈനര്‍: മാമി ജോ, സ്റ്റില്‍സ്: അജി മസ്‌കറ്റ് എന്നിവരാണ് മറ്റ് അണിയറ ശില്പികള്‍. സജിത്ത് കൃഷ്ണന്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും രാജീവ് പെരുമ്പാവൂര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാണ്. ചിത്രത്തിന്റെ പി.ആര്‍.ഒ പ്രതീഷ് ശേഖറാണ്. ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റര്‍ടെയിന്‍മെന്റ്‌സാണ് ഓഡിയോ ലേബല്‍.
പാലക്കാടും പരിസരപ്രദേശങ്ങളിലുമായി ഒറ്റ ഷെഡ്യൂളില്‍ 42 ദിവസം നീണ്ടുനിന്ന ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ഇതിനോടനുബന്ധിച്ച് പാലക്കാട് ഹോട്ടല്‍ ഫോര്‍ എന്‍ സ്‌ക്വയര്‍ പാര്‍ട്ടി ഹാളില്‍ വെച്ച് പാക്ക്-അപ്പ് പാര്‍ട്ടിയും സംഘടിപ്പിച്ചിരുന്നു. ചിത്രത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു. ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.






