അഡിസ് അബാബ: എത്യോപ്യയിലെ അംഹാര മേഖലയിൽ നിർമ്മാണത്തിലിരുന്ന പള്ളി കെട്ടിടം തകർന്ന് 25 പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച പള്ളി നിർമ്മാണ സ്ഥലത്ത് ചുമരുകളിലെ പണികൾക്കായി സ്ഥാപിച്ച തട്ട് പൊളിഞ്ഞ് താഴേക്ക് വീണതാണ് അപകടത്തിന് കരണം.
പള്ളിക്കെട്ടിടത്തിലെ മ്യൂറൽ ചിത്രങ്ങൾ കാണാൻ നിരവധി പേർ തട്ടുകളിലേക്ക് കയറിയപ്പോഴാണ് ഭാരം താങ്ങാനാകാതെ തട്ട് ഒടിഞ്ഞു വീണത്. നൂറിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. റെഡ് ക്രോസ് പ്രവർത്തകരും നാട്ടു ഭരണകൂടവും രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു. ഗുരുതരമായി പരിക്കേറ്റവരുടെ നില കാരണം മരണസംഖ്യ ഉയരുമെന്ന് പ്രാദേശിക അധികൃതർ അറിയിച്ചു.






