തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരിച്ച് എൽഡിഎഫ് മുൻ കൺവീനർ ഇ പി ജയരാജൻ . ദേവസ്വം ബോർഡിന്റെ വിജിലൻസ് ആരാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തുമെന്നും. കുറ്റവാളികളെ തിരിച്ചറിഞ്ഞ ശേഷം ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.
ശബരിമല ക്ഷേത്രത്തെ ദുരുപയോഗം ചെയ്യാൻ ആരെയും സർക്കാർ അനുവദിക്കില്ലെന്നും, ഒരു വിശ്വാസിയുടെ വിശ്വാസത്തിലോ ആചാരത്തിലോ തടസ്സം വരുത്താൻ സർക്കാർ ആഗ്രഹിക്കില്ലെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.
, ആഗോള അയ്യപ്പ സംഗമത്തെ ലക്ഷ്യമിട്ട് പോറ്റിയെ ഉപയോഗിച്ച് ഹീനമായ പ്രവർത്തനങ്ങൾ നടത്തിയതും, ഗൂഢാലോചനയുണ്ടോ എന്നതും വിജിലൻസ് പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു






