Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചീഫ് ജസ്റ്റിസിനെതിരെ ഷൂ എറിയാൻ ശ്രമിച്ച് അഭിഭാഷകൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്ക്കെതിരെ ഷൂ എറിയാൻ ശ്രമം നടന്നു. രാവിലെ കേസ് പരാമർശിക്കുന്നതിനിടെയാണ് സംഭവം നടന്നത്. സനാതന ധർമ്മത്തിനെതിരെ ചീഫ് ജസ്റ്റിസ് പ്രവർത്തിക്കുന്നുവെന്നാരോപിച്ച് അഭിഭാഷകൻ രാകേഷ് കിഷോർ മുദ്രാവാക്യം വിളിച്ചുകൊണ്ട് ഷൂ എറിയാൻ ശ്രമിച്ചതായാണ് റിപ്പോർട്ട്.

സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് ഇയാളെ തടഞ്ഞു പൊലീസിന് കൈമാറി. തൻ്റെ പ്രതിഷേധം ചീഫ് ജസ്റ്റിസിനോടു മാത്രമാണെന്നും ബെഞ്ചിലെ മറ്റൊരു ജഡ്ജിയായ ജസ്റ്റിസ് വിനോദ് ചന്ദ്രനോട് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

സംഭവത്തെ തുടർന്ന് കോടതിമുറിയിൽ കുറച്ചു നേരം പരിഭ്രാന്തി നിലനിന്നെങ്കിലും നടപടികൾ പിന്നീട് സാധാരണ പോലെ തുടർന്നു.

മുന്പ് ബജാറാവുവിലെ ഏഴടി ഉയരമുള്ള വിഷ്ണുവിന്റെ വിഗ്രഹം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ എത്തിയ കേസിന്റെ വാദത്തിനിടെ, “നിങ്ങളുടെ ദൈവത്തോട് പറയുക” എന്ന ചീഫ് ജസ്റ്റിസിന്റെ പരാമർശമാണ് അഭിഭാഷകനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.

Recent News

Advertisement
WhiteswanTV Footer