ന്യൂയോർക്ക്: ലോകത്തെ ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ അമേരിക്ക ആദ്യ പത്ത് സ്ഥാനങ്ങളിൽ നിന്ന് പുറത്തായതായി ഏറ്റവും പുതിയ ഹെൻലി പാസ്‌പോർട്ട് ഇൻഡക്സ് റിപ്പോർട്ട് പറയുന്നു. 20 വർഷത്തോളമുള്ള ചരിത്രത്തിൽ ആദ്യമായാണ് അമേരിക്കയ്ക്ക് ഈ സ്ഥാനം നഷ്ടപ്പെടുന്നത്.
പട്ടികയിൽ ഇപ്പോൾ സിംഗപ്പൂർ ആദ്യസ്ഥാനത്താണ് . ദക്ഷിണ കൊറിയ രണ്ടാം സ്ഥാനത്തും , ജപ്പാൻ മൂന്നാം സ്ഥാനത്തും നിലനിൽക്കുന്നു, യൂ.എസ്. അമേരിക്കയും മലേഷ്യയും 12-ാം സ്ഥാനത്ത് ഉണ്ട്. 227 രാജ്യങ്ങൾ ഉൾപ്പെടുത്തിയ പട്ടികയിൽ, അമേരിക്കൻ പാസ്‌പോർട്ടിന്റെ സഹായത്തോടെ 180 രാജ്യങ്ങളിലേക്കാണ് വിസ രഹിത യാത്ര സാധിക്കുന്നത്. 36 രാജ്യങ്ങൾ ഇപ്പോഴും വിസ രഹിത പ്രവേശനം അനുവദിച്ചിട്ടില്ല.
2015-ൽ ബ്രിട്ടൻ ഒന്നാം സ്ഥാനത്തിരുന്നെങ്കിലും ഇപ്പോൾ എട്ടാം സ്ഥാനത്താണ് .അതേസമയം, ചൈന 94-ാം സ്ഥാനത്തുനിന്ന് 64-ാംസ്ഥാനത്തേക്ക് ഉയർന്നു. യു.എ.ഇ. 42-ാം സ്ഥാനത്ത് നിന്നു 8-ാം സ്ഥാനത്തേക്ക് കുതിച്ചു. പട്ടികയിൽ ഏറ്റവും താഴെ അഫ്ഗാനിസ്ഥാനും, പിന്നിൽ സിറിയയും ഇറാഖും നിലനിൽക്കുന്നു.






