Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുവൈത്തിലെ ഇന്ത്യൻ പാസ്‌പോർട്ട് അപേക്ഷകൾ ഇനി മുതൽ പുതിയ പോർട്ടൽ വഴി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത് സിറ്റി: കുവൈത്തിലെ എല്ലാ ഇന്ത്യൻ പാസ്‌പോർട്ട് അപേക്ഷകളും ഇനി മുതൽ പുതിയ ഓൺലൈൻ സിസ്റ്റം ഗ്ലോബൽ പാസ്‌പോർട്ട് സേവാ പ്രോഗ്രാം വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് ഇന്ത്യൻ എംബസി അറിയിച്ചു. കുവൈത്ത് സിറ്റി, ഫഹഹീൽ, ജലീബ് അൽ-ഷുയൂഖ്, ജഹ്റ എന്നീ കേന്ദ്രങ്ങളിൽ ഒക്ടോബർ 17ന് ശേഷം പഴയ പോർട്ടൽ വഴി അപേക്ഷകൾ സ്വീകരിക്കില്ല.

പാസ്‌പോർട്ട് നടപടികൾ കാര്യക്ഷമമാക്കുകയും സേവനം വേഗത്തിലാക്കുകയും ചെയ്യുന്നതിനായാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. അപേക്ഷകർ പുതിയ ഔദ്യോഗിക പോർട്ടൽ https://mportal.passportindia.gov.in/mission/ വഴി ഫോമുകൾ പൂരിപ്പിക്കണം.

പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകൾ ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ മാനദണ്ഡങ്ങൾ പാലിക്കണം. ഫോട്ടോ മാനദണ്ഡങ്ങളുടെ വിശദമായ നിർദ്ദേശങ്ങൾ https://mportal.passportindia.gov.in/pdf/Guidelines_for_ICAO_Compliant_Photographs_for_Passport_Applications.pdf ലിങ്കിൽ ലഭ്യമാണ്. പഴയ പോർട്ടൽ വഴി ഇതിനകം ഫോമുകൾ സമർപ്പിച്ച അപേക്ഷകർ പുതിയ GPSP 2.0 പോർട്ടലിൽ ഫോമുകൾ വീണ്ടും സമർപ്പിക്കേണ്ടതുണ്ട്.

Recent News

Advertisement
WhiteswanTV Footer