സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വിതുരയിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മകന്റെ മരണത്തിൽ മനോവിഷമത്തിലായിരുന്ന വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വിതുര ആനപ്പെട്ടി ഹരിവിലാസം സ്വദേശി ദിവ്യയാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.

കിണറ്റിൽ എന്തോ വീണുവെന്ന ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തിയെങ്കിലും ആരെയും കാണാനായില്ല. തുടർന്ന് നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ. എസ്. ഹരിയുടെ നേതൃത്വത്തിൽ ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനൂപ് കിണറ്റിൽ ഇറങ്ങി നടത്തിയ പരിശോധനയിൽ ദിവ്യയെ അബോധാവസ്ഥയിൽ കണ്ടെത്തി. ഉടൻ കരയിലേക്ക് മാറ്റി വിതുര സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ മാസം ദിവ്യയുടെ ഏകമകനായ ഹരി ആത്മഹത്യ ചെയ്തിരുന്നു.മകന്റെ മരണത്തിൽ കടുത്ത വിഷമത്തിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി അവൾ ആരോടും സംസാരിക്കാതെയും വീട്ടിൽ തന്നെയിരുന്നു. ടെക്സ്റ്റൈൽ ഷോപ്പിലെ ജോലി അവധി എടുത്തതായും ബന്ധുക്കൾ അറിയിച്ചു. ദിവ്യയുടെ ഭർത്താവ് പെട്രോൾ പമ്പിൽ ജീവനക്കാരനാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.