മെക്സിക്കോ സിറ്റി: വടക്കുപടിഞ്ഞാറൻ മെക്സിക്കോയിലെ സൂപ്പർമാർക്കറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ കുട്ടികൾ ഉൾപ്പെടെ 23 പേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു.
ഹെർമോസില്ലോ നഗരത്തിലാണ് അപകടം നടന്നത്. സംഭവത്തെ കുറിച്ചുള്ള വിവരങ്ങൾ സൊനോറ ഗവർണർ അൽഫോൻസോ ഡുറാസ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ആദ്യമായി പുറത്തുവന്നത്.
പരിക്കേറ്റവരെ നഗരത്തിലെ ആശുപത്രിയിലേക്ക് മാറ്റിയതായി സൊനോറ അറ്റോർണി ജനറൽ ഗുസ്താവോ സലാസ് ഷാവേസ് അറിയിച്ചു. വിഷവാതകം ശ്വസിച്ചതാണ് കൂടുതലായും മരണങ്ങൾക്ക് കാരണമാണെന്നാണ് പ്രാഥമിക നിഗമനം.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. സൂപ്പർമാർക്കറ്റിന് പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും തീയിൽ പൂർണമായി കത്തിനശിച്ചു. അപകടത്തിന്റെ വിശദാംശങ്ങൾ വ്യക്തമാക്കാൻ അന്വേഷണം തുടരുകയാണ്.




