പത്തനംതിട്ട: ശബരിമല സ്വർണ്ണകൊള്ള കേസിൽ സന്നിധാനത്തിലെ ശാസ്ത്രീയ പരിശോധന നാളെ നടക്കും. അന്വേഷണത്തിനുള്ള പ്രത്യേക സംഘം പമ്പയിൽ എത്തി. എസ്.പി. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനാ പ്രവർത്തനങ്ങൾ മേൽനോട്ടം വഹിക്കുന്നത്.
ഹൈക്കോടതി നിർദേശ പ്രകാരം ശ്രീകോവിലിലെ ദ്വാരപാലക പാളി, കട്ടിളപ്പാളി എന്നിവയിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കും. കൂടാതെ, പോറ്റി പണി ചെയ്ത് കൊണ്ടുവന്ന എല്ലാ സ്വർണവും ചെമ്പും പാളികളിൽ നിന്നും സാമ്പിളുകൾ എടുക്കാനാണ് തീരുമാനം. ശാസ്ത്രീയ പരിശോധന കേസിനുള്ള തെളിവുകൾ ശക്തിപ്പെടുത്തുമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.
ഇതേസമയം ശബരിമലയിൽ ആവശ്യമായ തിരുത്തലുകൾ വരുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു. “ഇന്നലെ വരെ ഞാൻ സൗമ്യനായ ഉദ്യോഗസ്ഥനായിരുന്നു, ഇനി ആ സൗമ്യതയുണ്ടാകില്ല, ഭക്തർക്കുള്ള സൗകര്യങ്ങളാണ് പ്രഥമ പരിഗണന,” എന്നും അദ്ദേഹം വ്യക്തമാക്കി.
സ്പോൺസറെന്ന മേലങ്കിഅണിഞ്ഞുവരുന്ന എല്ലാവരെയും അംഗീകരിക്കില്ല. അവരുടെ പശ്ചാത്തലംപരിഗോധിക്കപ്പെടും. അന്വേഷണത്തിന് എല്ലാസൗകര്യവും ചെയ്യും.ഒരു മിഷൻ ഉണ്ട്,അത് ആദ്യം പറയേണ്ടത് അയ്യപ്പനോടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു






