Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എത്തിക്കൽ മെഡിക്കൽ ഫോറം സ്ഥാപക പ്രസിഡന്റ് ഡോ. അബൂബക്കർ ഹാജി അന്തരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: എത്തിക്കൽ മെഡിക്കൽ ഫോറം സ്ഥാപക പ്രസിഡന്റും ആരോഗ്യവകുപ്പിൽ റിട്ടയേർഡ് അഡിഷണൽ ഡയറക്ടറുമായ രാമനാട്ടുകര സ്വദേശി ഡോ. അബൂബക്കർ ഹാജി അന്തരിച്ചു.

രാമനാട്ടുകരയിൽ ആരോഗ്യരംഗത്തും സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായ വ്യക്തിയായിരുന്നു ഡോ. അബൂബക്കർ ഹാജി. ആരോഗ്യവകുപ്പിലെ ഉയർന്ന പദവികൾക്ക് പുറമെ, ജനറൽ ഫിസിഷ്യനായും അറിയപ്പെട്ടിരുന്നു.​ രാമനാട്ടുകരയിലെ പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സാന്ത്വനം സൗജന്യ പ്രമേഹ ക്ലിനിക്കും അബൂബക്കർ ഹാജി നടത്തിയിരുന്നു. മയ്യത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് 12.30 ന് ചെമ്മലിൽ മസ്ജിദിൽ നടക്കും.​പരേതയായ ഖദീജയാണ് ഭാര്യ. ഡോ. ഔസാഫ് അഹ്സൻ, അഫ്താബ് അഹ്മദ്, റമീസ എന്നിവർ മക്കളാണ്. മരുമക്കൾ: റസീന മണിപ്പാൽ, ഹഷീറ തലശ്ശേരി.

Recent News

Advertisement
WhiteswanTV Footer