കോഴിക്കോട് : കുന്ദമംഗലം എക്സൈസ് സംഘം നടത്തിയ രാത്രിയ പരിശോധനയിൽ വൻ കഞ്ചാവ് പിടികൂടി. പൂവ്വാട്ടുപറമ്പ്–പെരുമണ്ണ റോഡിൽ നടത്തിയ റെയ്ഡിനിടെ ചെറുവണ്ണൂർ പന്നിക്കോട് സ്വദേശി വിഷ്ണു (31)നെ 3.561 കിലോഗ്രാം കഞ്ചാവുമായി പിടികൂടുകയായിരുന്നു.
കുന്ദമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആഷിഖ് ഷാന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഷാജു എൻ.ബി. എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ വിപിൻ, സന്ദീപ്, സുജീഷ്, സിവിൽ എക്സൈസ് ഓഫീസർ സുജിത്ത്, അർജുൻ ശേഖർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സജിനി കെ.ആർ., ഡ്രൈവർ മുബഷിർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.






