Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുമരകത്ത് നെല്ല് സംഭരിക്കാത്തതിൽ പ്രതിഷേധം; കർഷകരെ ദുരിതത്തിലാക്കി അധികൃതർ ‘താര’ ആവശ്യപ്പെടുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കുമരകം പഞ്ചായത്തിലെ 5-ാം വാർഡായ കൊല്ലകേരി പാടത്തെ നെല്ല് സംഭരിക്കാത്തതിനെ തുടർന്ന് കർഷകർ ദുരിതത്തിൽ. കർഷകർക്ക് വൻ നഷ്ടമുണ്ടാകുന്ന തരത്തിൽ ഉയർന്ന ‘താര’ (കിഴിവ്) ആവശ്യപ്പെട്ടാണ് കാർഷിക വകുപ്പ് കർഷക വിരുദ്ധ നിലപാട് സ്വീകരിക്കുന്നതെന്നാണ് പ്രധാന ആരോപണം.

തിരഞ്ഞെടുപ്പ് കാലത്തുപോലും കർഷകരെ സഹായിക്കാൻ ഒരു സംവിധാനവുമില്ലാത്ത അധികൃതരുടെ ദുരവസ്ഥക്കെതിരെ കർഷക കോൺഗ്രസ് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡൻ്റ് ബിജു തൈത്തറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി.ജെ. സാബു കന്നിട്ട, എ.വി. തോമസ് അര്യപ്പള്ളി, അഡ്വ. അലൻ കുര്യാക്കോസ് മാത്യു, അഡ്വ. വിഷ്ണു മണി, രഘു അകവൂർ എന്നിവർ പ്രസംഗിച്ചു. നെല്ല് സംഭരണത്തിലെ അനാസ്ഥക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് കർഷക കോൺഗ്രസിൻ്റെ തീരുമാനം.

Recent News

Advertisement
WhiteswanTV Footer