ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനങ്ങള്‍ വൈകുകയും റദ്ദാക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ.
വിമാനങ്ങള്‍ റദ്ദാക്കിയതിന്റെയും വൈകിയതിന്റെയും വിശദീകരണം തേടി.
പ്രതിസന്ധി എത്രയും വേഗം പരിഹരിക്കണമെന്നും നിര്‍ദേശം നല്കി. 150 സര്‍വീസുകളാണ് ഇന്‍ഡിഗോ മാത്രം റദ്ദാക്കിയത്.
സാങ്കേതിക വിഷയങ്ങള്‍ കാരണമാണെന്നാണ് കമ്പനിയുടെ വിശദീകരണം.
ഡല്‍ഹിയില്‍ മാത്രം ഇന്‍ഡിഗോയുടെ 67 വിമാനങ്ങളാണ് റദ്ദാക്കിയത്. ബംഗളൂരുവില്‍ നിന്നുള്ള 32 വിമാനങ്ങളും മുംബൈയില്‍ നിന്നുള്ള 22 വിമാനങ്ങളും റദ്ദാക്കിയിരുന്നു.
ജീവനക്കാരുടെ കുറവ് കാരണമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ചെക്കിന് സോഫ്റ്റ്വെയര് തകരാര്‍ ഇന്നലെ രാത്രി എയര്‍ ഇന്ത്യ വിമാന സര്‍വീസുകളെ ബാധിച്ചിരുന്നു. ഇത് ആഭ്യന്തര യാത്രക്കാര്‍ക്ക് തിരിച്ചടിയായി.
ഇന്‍ഡിഗോയെ ബാധിച്ചത് സാങ്കേതിക പ്രശ്നങ്ങളാണെന്നാണ് കമ്പനി വ്യക്തമാക്കി. പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം സാധാരണ നിലയിലാകുന്നുവെന്ന് ഉറപ്പാക്കാന്‍ ടീം ശ്രമിക്കുന്നുണ്ടന്നും കമ്പനി.




