Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൊടകര കുഴല്‍പ്പണക്കേസ്; ട്രയല്‍ കോടതി മാറ്റാനുള്ള നീക്കവുമായി ഇ ഡി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസ് കൊച്ചിയിലെ ഇ ഡി കോടതിയിലേയ്ക്ക് മാറ്റാന്‍ നീക്കം. കൊടകര കുഴല്‍പ്പണക്കേസിന്റെ ട്രയല്‍ കോടതി മാറ്റാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇരിങ്ങാലക്കുട സെഷന്‍സ് കോടതിയില്‍ അപേക്ഷനല്‍കി.

കേരള പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് എറണാകുളത്തെ ഇഡിയുടെ കോടതിയിലേക്ക് മാറ്റാനാണ് ശ്രമം.

വിഷയത്തില്‍ ഇ ഡി കേസിനൊപ്പം നിലവില്‍ ഇരിങ്ങാലക്കുട കോടതി പരിഗണിക്കുന്ന കേസ് കൂടി പരിഗണിക്കാം എന്നതാണ് ഇഡി ഉന്നയിക്കുന്ന ആവശ്യം.

എന്നാല്‍, ഇഡി നീക്കത്തില്‍ സര്‍ക്കാര്‍ എതിര്‍പ്പ് അറിയിച്ചിരിക്കുകയാണ്. കള്ളപ്പണത്തിന്റെ ഉറവിടം അന്വേഷിക്കാന്‍ മാത്രമാണ് ഇഡിക്ക് അധികാരം. മോഷണക്കേസ് അന്വേഷിക്കേണ്ടത് പൊലീസാണെന്ന് സ്‌പെഷ്യല്‍ പ്രൊസിക്യൂട്ടര്‍ എന്‍ കെ ഉണ്ണികൃഷ്ണന്‍ കോടതിയില്‍ അറിയിച്ചു.

ബിജെപിയെ വെട്ടിലാക്കിയ കൊടകര കുഴല്‍പ്പണ കവര്‍ച്ച നടന്ന് നാലുവര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് ഇഡിയുടെ ഇത്തരത്തിലൊരു നീക്കം.

തെരഞ്ഞെടുപ്പിന് വിനിയോഗിക്കാനായി ബിജെപി കേരളത്തിലെത്തിച്ച മൂന്നരക്കോടി രൂപ കൊടകരയില്‍ വച്ച് കവര്‍ന്നു എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. 2021 ഏപ്രില്‍ മൂന്നിനു പുലര്‍ച്ചെ 4.40-നാണ് പണമടങ്ങുന്ന വാഹനം കൊടകരയില്‍ തട്ടിപ്പുസംഘം കവര്‍ന്നത്.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer