കോട്ടയം : പാലാ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുനാളിനോടനുബന്ധിച്ച് 2025 ഡിസംബർ 8-ന് വൈകുന്നേരം പാലാ ടൗണിൽ വിപുലമായ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെയാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ ഉണ്ടാവുകയെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. പ്രധാനമായും ടൗണിലേക്കുള്ള പ്രവേശനം നിയന്ത്രിച്ച് വാഹനങ്ങൾ ബൈപ്പാസ് വഴികളിലൂടെ തിരിച്ചുവിടും.
കോട്ടയം ഭാഗത്ത് നിന്ന്:
തൊടുപുഴ, രാമപുരം, ഈരാറ്റുപേട്ട ഭാഗങ്ങളിലേക്ക്: പുലിയന്നൂർ ജംഗ്ഷനിൽ നിന്നും ബൈപ്പാസ് റോഡ് വഴി സിവിൽ സ്റ്റേഷൻ ജംഗ്ഷൻ വഴി പോകേണ്ടതാണ്.
പൊൻകുന്നം ഭാഗത്തേക്ക്: കടപ്പാട്ടൂർ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് പന്ത്രണ്ടാം മൈൽ വഴി പോകണം.
വൈക്കം/തൊടുപുഴ/രാമപുരം ഭാഗത്ത് നിന്ന്:
വൈക്കം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ: ആർ.വി. ജംഗ്ഷനിൽ നിന്നും ബൈപ്പാസ് റോഡ് വഴി തിരിഞ്ഞു പോകണം. രാമപുരം ഭാഗത്ത് നിന്ന് കോട്ടയം/പൊൻകുന്നം ഭാഗത്തേക്ക്: സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ എത്തി ബൈപ്പാസ് വഴി മരിയൻ ജംഗ്ഷനിൽ എത്തി യാത്ര തുടരണം.
തൊടുപുഴ ഭാഗത്ത് നിന്ന് കോട്ടയം/പൊൻകുന്നം ഭാഗത്തേക്ക്: പാലാ ബൈപ്പാസ് റോഡ് വഴി പോകേണ്ടതാണ്.
പൊൻകുന്നം ഭാഗത്ത് നിന്ന്:
പൊൻകുന്നം റോഡിൽ നിന്നും വരുന്ന വാഹനങ്ങൾ പന്ത്രണ്ടാം മൈൽ എത്തി കടപ്പാട്ടൂർ ബൈപ്പാസ് വഴി തിരിഞ്ഞു പോകേണ്ടതാണ്.
ഈരാറ്റുപേട്ട/ശബരിമല റൂട്ടുകൾ (പ്രത്യേക ക്രമീകരണം):
തൊടുപുഴയിൽ നിന്ന് ഈരാറ്റുപേട്ട/ശബരിമലയിലേക്ക്: പ്രവിത്താനം ജംഗ്ഷനിൽ നിന്നും ചൂണ്ടച്ചേരി വഴി ഭരണങ്ങാനത്ത് എത്തി, ഈരാറ്റുപേട്ടയിലേക്ക് പോകുന്നവർ അവിടെ നിന്നും, ശബരിമലയ്ക്ക് പോകുന്ന വാഹനങ്ങൾ പൈക വഴിയും യാത്ര തുടരണം. ഈരാറ്റുപേട്ടയിൽ നിന്ന് തൊടുപുഴ/എറണാകുളം ഭാഗത്തേക്ക്: ഭരണങ്ങാനത്ത് നിന്നും ചൂണ്ടച്ചേരി വഴി പ്രവിത്താനത്ത് എത്തി പോകേണ്ടതാണ്.
ഈരാറ്റുപേട്ടയിൽ നിന്ന് കോട്ടയം ഭാഗത്തേക്ക്: ഭരണങ്ങാനത്തു നിന്നും തിരിഞ്ഞ് ഇടമറ്റം, പൈക വഴി 12-ാം മൈൽ എത്തി കടപ്പാട്ടൂർ ബൈപ്പാസ് റോഡേ പോകേണ്ടതാണ്. തിരുനാൾ പ്രമാണിച്ച് ഉണ്ടാകാനിടയുള്ള തിരക്ക് പരിഗണിച്ച് പൊതുജനങ്ങൾ ഈ ഗതാഗത ക്രമീകരണങ്ങളോട് സഹകരിക്കണമെന്ന് പോലീസ് അറിയിച്ചു.




