മലപ്പുറം: മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. മൂത്തേടം സ്വദേശി ഹസീന ആണ് മരിച്ചത്. മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡ് സ്ഥാനാർത്ഥിയാണ് ഹസീന. രാത്രി പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയെപ്പോഴാണ് ഹസീനയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഇന്നലെ പകൽ മുഴുവൻ വീടുകൾ കയറിയുള്ള വോട്ടഭ്യർഥനയും രാത്രി കുടുംബയോഗങ്ങളിലും പങ്കെടുത്താണ് വീട്ടിലെത്തിയത്. ഉടൻ എടക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പായിമ്പാടം അങ്കണവാടി അധ്യാപികയാണ് ഹസീന.






