തൃശ്ശൂർ: മാള വലിയപറമ്പിലുള്ള ലോഡ്ജിൽ മാള വലിയപറമ്പ് സ്വദേശിയെ അസഭ്യം പറഞ്ഞ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ.
നിരവധി ക്രമിനൽക്കേസിൽ പ്രതിയും സ്റ്റേഷൻ റൗഡിയുമായ മാള കാക്കുളിശ്ശേരി വില്ലേജ് മരിയാംതുരുത്ത് സ്വദേശി കരിയാട്ടിൽ വീട്ടിൽ ജെറി, മാള കുരുവിലശ്ശേരി വലിയപറമ്പ് സ്വദേശി ജിഷ്ണുദേവൻ എന്നിവരാണ് പിടിയിലായത്. ജെറിയിൽ നിന്നും കടം വാങ്ങിയ പണം തിരികെ കൊടുക്കാത്തതിലുള്ള വൈരാഗ്യത്താലാണ് രോഹിത്തിനെ ആക്രമിച്ചത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
ജെറി മാള, എറണാംകുളം ചെങ്ങമനാട് പോലീസ് സ്റ്റേഷൻ പരിധികളിലായി രണ്ട് വധശ്രമക്കേസിലും, ഒരു മോഷണക്കേസിലും, മൂന്ന് അടിപ്പിടിക്കേസിലും, പാലക്കാട് സൗത്ത് പോലീസ് പോലീസ് സ്റ്റേഷൻ, മാള എക്സൈസ് ഓഫീസ് എന്നിവടങ്ങിലായി മയക്ക് മരുന്ന് വിൽപ്പനക്കായി സൂക്ഷിച്ചതിനുള്ള മൂന്ന് കേസുകളിലും അടക്കം ഒമ്പത് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്. മാള പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ സജിൻ ശശി വി. എസ് ഐ റഷീദ് പി എ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.




