മേഘാലയ: അസമിലെ ടിൻസുകിയ ജില്ലയിൽ നിർമ്മാണ പ്രവർത്തനത്തിനിടെ പഴയ ബോംബ് കണ്ടെത്തി. ലെഡോ–ലേഖാപാനി മേഖലയിൽ നിന്നാണ് രണ്ടാം ലോകമഹായുദ്ധകാലത്തെ സ്ഫോടകവസ്തു കണ്ടെത്തിയത്.
സംഭവം അറിഞ്ഞതോടെ സൈന്യത്തെ വിവരം അറിയിക്കുകയും, വിദഗ്ധ സംഘം സ്ഥലത്തെത്തി ബോംബ് സുരക്ഷിതമായി നിർവീര്യമാക്കുകയും ചെയ്തു. ഇത് പൊട്ടിത്തെറിച്ചിരുന്നെങ്കിൽ വലിയ നാശനഷ്ടങ്ങൾ സംഭവിക്കുമായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യകക്ഷികളുടെ പ്രധാന സൈനിക താവളങ്ങളിലൊന്നായിരുന്നു ടിൻസുകിയ. പ്രദേശത്ത് ഇനിയും സ്ഫോടകവസ്തുക്കൾ ഉണ്ടോയെന്ന് കണ്ടെത്താൻ സൈന്യം വ്യാപക പരിശോധന നടത്തിവരികയാണ്.






