Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇടതിൻ്റെ പരാജയ കാരണം വർഗീയത: വിഡി സതീശൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് നേരിട്ട തിരിച്ചടിക്ക് കാരണം വര്‍ഗീയ രാഷ്ട്രീയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ . സര്‍ക്കാരിനോടുള്ള ജനവിരോധമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചതെന്നും, ബിജെപിയുടെ അജണ്ട തന്നെയാണ് സിപിഎം നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം പിന്തുടര്‍ന്ന ഭൂരിപക്ഷ വര്‍ഗീയ പ്രീണനത്തിന്റെ പ്രധാന ഗുണഭോക്താവ് ബിജെപിയായെന്നും സതീശന്‍ വിമര്‍ശിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നുവന്ന വിഷയങ്ങളാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ വീണ്ടും ചര്‍ച്ചയായതെന്ന് സതീശന്‍ വ്യക്തമാക്കി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തിളക്കമുള്ള വിജയം നേടാനായില്ലെങ്കില്‍ ഇടത് മുന്നണിക്ക് രാഷ്ട്രീയ വനവാസം തന്നെ നേരിടേണ്ടിവരുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി. രാഷ്ട്രീയത്തില്‍ വാക്കിന് വിലയുണ്ടെന്നും, കാര്യങ്ങള്‍ ജനങ്ങളോട് തുറന്നുപറഞ്ഞ് രാഷ്ട്രീയം മനസ്സിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് എല്ലാ വിഭാഗം ജനങ്ങളോടും യുഡിഎഫിന് കടപ്പാടുണ്ടെന്ന് സതീശന്‍ പറഞ്ഞു. ടീം വര്‍ക്കിന്റെ ഫലമായാണ് ഈ വിജയം ലഭിച്ചതെന്നും, യുഡിഎഫ് വെറും ചില പാര്‍ട്ടികളുടെ കൂട്ടായ്മയല്ല, സാമൂഹിക പ്രസക്തിയുള്ള ശക്തമായ രാഷ്ട്രീയ പ്ലാറ്റ്ഫോമായാണെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ എം.എം. മണി ജനങ്ങളെ അപമാനിക്കുന്ന രീതിയില്‍ നടത്തിയ പോസ്റ്റിനെതിരെയും സതീശന്‍ വിമര്‍ശനം ഉന്നയിച്ചു. ആ പോസ്റ്റ് മുഖ്യമന്ത്രിയടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ മനോഭാവത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം ആരോപിച്ചു.

Advertisement
WhiteswanTV Footer