കൊച്ചി: നടി അക്രമിക്കപ്പെട്ട കേസി്ല്‍ അതിജീവിതയ്ക്ക് പിന്നാലെ സോഷ്യല്‍മീഡിയ പ്രതികരണവുമായി നടി മഞ്ജു വാര്യര്‍. നീതി പൂര്‍ണമായി നടപ്പായി എന്ന് പറയാന്‍ കഴിയില്ല. കുറ്റം ചെയ്തവര്‍ മാത്രമാണ് ശിക്ഷിപ്പെട്ടത്, ആസൂത്രണം ചെയ്തവര്‍ പകല്‍വെളിച്ചത്തിലുണ്ട്. അവര്‍ പുറത്തുണ്ട് എന്നത് ഭയപ്പെടുത്തുന്ന യഥാര്‍ഥ്യമാണ് എന്നും അവര്‍ കൂടി ശിക്ഷിക്കപ്പെട്ടാലെ അതിജീവിതയ്ക്കുള്ള നീതി പൂര്‍ണമാകൂ എന്നും മഞ്ജു വാര്യര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.
പൊലീസിലും നിമയവിശ്വാസത്തിലും സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാന്‍ നീതി പൂര്‍ണമാകേണ്ടതുണ്ടെന്ന് മഞ്ജു പറയുന്നു. ഈ നാട്ടിലെ ഓരോ പെണ്‍കുട്ടിക്കും ഓരോ സ്ത്രീക്കും ഓരോ മനുഷ്യര്‍ക്കും തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും തലയുര്‍ത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണമെന്ന് മഞ്ജു വാര്യര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. അന്നും, ഇന്നും, എന്നും അവള്‍ക്കൊപ്പം എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. കേസില്‍ അതിജീവിതയുടെ പ്രതികരണം വന്നതിന് പിന്നാലെയാണ് മഞ്ജു വാര്യരുടെയും പ്രതികരണം എത്തുന്നത്.
വിധി അത്ഭുതപ്പെടുത്തുന്നില്ലെന്നും, കേസില്‍ അടിസ്ഥാന ആവശ്യങ്ങള്‍ പോലും സംരക്ഷിക്കപ്പെട്ടില്ലെന്നാണ് അതിജീവിത പ്രതികരിച്ചു. എല്ലാ പാഠങ്ങള്‍ക്കും നന്ദിയെന്ന് പറഞ്ഞാണ് അതിജീവിതയുടെ തുറന്ന കത്ത്. എട്ടുവര്‍ഷം, 9 മാസം ,23 ദിവസങ്ങള്‍ വേദനാജനകമായ യാത്രയിലെ വെളിച്ചത്തിന്റെ നേരിയ കണികയായി മാത്രമാണ് ആറു പേര് ശിക്ഷിക്കപ്പെട്ട കേസിലെ വിധിയെ അതിജീവിത കാണുന്നത്. കെട്ടിച്ചമച്ച കേസ് എന്ന പരിഹസിച്ചവര്ക്ക് മുന്നില്‍ കേസിന്റെ വിധി സമര്‍പ്പിക്കുകയാണ് അതിജീവിത സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.




