തിരുവനന്തപുരം : എല്‍ഡിഎഫ് വിടില്ലെന്ന് വ്യക്തമാക്കി കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. എല്‍ഡിഎഫിനൊപ്പമാണ് കേരള കോണ്‍ഗ്രസ് എം.
യുഡിഎഫിനൊപ്പമെന്ന് വീമ്പടിക്കുന്ന ജോസഫ് ഗ്രൂപ്പ് തൊടുപുഴയില്‍ ജയിച്ചത് രണ്ടിടത്ത് മാത്രമാണ് പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥയാണ് ജോസഫ് വിഭാഗത്തിനെന്നും ജോസ് കെ മാണി പറഞ്ഞു.
തിരുവനന്തപുരത്ത് എല്‍ഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലായില്‍ സിംഗിള്‍ മെജോറിറ്റി ഉള്ളത് കേരള കോണ്‍ഗ്രസ് എം തന്നെയാണ്. പാലാ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫിനാണ് ലീഡ്.
സംഘടനാപരമായി ലഭിക്കേണ്ട വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. എങ്കിലും കുറച്ച് വോട്ടുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പോരായ്മകളും വീഴ്ചകളും പരിശോധിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു.






