ഡല്‍ഹി: സുപ്രധാന ചര്‍ച്ചകള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഒമാന്‍ സന്ദര്‍ശിക്കും. ജോര്‍ദാന്‍ സന്ദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി ഇന്ത്യന്‍ പ്രവാസികള്‍ ഏറെയുള്ള ഒമാനിലെത്തുക.
ഇന്ത്യ-ഒമാന്‍ സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ പ്രഖ്യാപിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്ന പ്രധാന വിഷയം.
ഇന്ത്യ-ഒമാന്‍ നയതന്ത്ര ബന്ധം സ്ഥാപിക്കപ്പെട്ടതിന്റെ എഴുപതാം വാര്‍ഷികത്തിലാണ് സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.
ഇന്ത്യ-ഒമാന്‍ സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ പ്രഖ്യാപിച്ചാല്‍ അത് പരസ്പരമുള്ള വ്യാപാര-സാമ്പത്തിക -വ്യവസായ രംഗത്ത് വന്‍ കുതിച്ചു ചാട്ടമുണ്ടാക്കും.
വിവിധ മേഖലകലിലെ ചര്‍ച്ചകള്‍ക്കായി ഉന്നതതല സംഘവും കൂടെയുണ്ട്. പ്രതിരോധം, സാമ്പത്തികം, ഊര്‍ജ്ജം, നിക്ഷേപം, സുരക്ഷ, സാങ്കേതിക വിദ്യ എന്നിവയാണ് പ്രധാനമേഖലകള്‍.
ഈ സന്ദര്‍ശനം ഇന്ത്യ – ഒമാന്‍ നയതന്ത്ര ബന്ധം സ്ഥാപിക്കപ്പെട്ടതിന്റെ എഴുപതാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തിലാണെന്നും.
ഏറെ പ്രാധാന്യമേറിയതാണ് ഈ സന്ദര്‍ശനം. ഇത് ശക്തിപ്പെടുത്തും. ചില പ്രധാന പദ്ധതികള്‍ പണിപ്പുരയിലാണ് എന്നും അതിവേഗം വളരുകയാണ് ഇന്ത്യ – ഒമാന്‍ ബന്ധം. ഒമാനില്‍ പ്രധാനമന്ത്രിയുടെ രണ്ടാം വരവനാണിത്.
2018 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി ഒമാന്‍ സന്ദര്‍ശിക്കുകയും 2023 ഡിസംബറില്‍ ഒമാന്‍ ഭരണാധികരാരി സുല്‍ത്താന്‍ ഹൈത്തം ബിന്‍ താരിക് ഇന്ത്യ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. നിലവില്‍ ജോര്‍ദാനിലുള്ള പ്രധാനമന്ത്രി നാളെയാണ് ഒമാനിലെത്തുക.




