Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആതുരസേവന രംഗത്തെ അത്താണിക്ക് ഗ്രീൻ 78-ന്റെ കൈത്താങ്ങ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : ​നരിക്കുനിയിലെ ജീവ കാരുണ്യ പ്രവർത്തന രംഗത്ത് സജീവമായ നരിക്കുനി അത്താണി ചാരിറ്റബിൾ ട്രസ്റ്റ് സ്വന്തമായി സ്ഥലം വാങ്ങുന്നതിന്റെ ഭാഗമായി ഗ്രീൻ 78 കൂട്ടായ്മ സമാഹരിച്ച തുക കൈമാറി. ഒരു സെന്റ് സ്ഥലം വാങ്ങുന്നതിനാവശ്യമായ തുകയാണ് ഗ്രീൻ 78 അംഗങ്ങൾ ചേർന്ന് നൽകിയത്.

അത്താണി സെക്രട്ടറി അബ്ദുൽ ഖാദർ മാസ്റ്റർക്ക് അഹമ്മദ് ഫെയ്മസ് തുക കൈമാറി.ചടങ്ങിൽ കെ.സി. മജീദ്, യു.കെ. അബ്ദുറഹിമാൻ, അക്ഷയകുമാർ, വിജയൻ മടവൂർ, വാസുദേവൻ നമ്പൂതിരി,അബൂബക്കർ, അരീക്കൽ, ലീല, ഇമ്പിച്ചി മോയി പന്നൂർ, രമേശൻ പി.വി., ഷംസുദ്ധീൻ പി., മുഹ്സിൻ, സക്കീന തുടങ്ങിയവർ സംബന്ധിച്ചു.

അശരണർക്കും രോഗികൾക്കും താങ്ങായി നിൽക്കുന്ന അത്താണിയുടെ ഭാവി പ്രവർത്തനങ്ങൾക്ക് ഈ സ്ഥലം വലിയ മുതൽക്കൂട്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു. നിരവധി സാന്ത്വന ആതുരസേവന പ്രവർത്തനങ്ങളിലൂടെ നരിക്കുനി മേഖലയിൽ മാതൃകയായ സ്ഥാപനമാണ് അത്താണി. കിടപ്പു രോഗികളും ഡയാലിസിസ് സേവനങ്ങളും പാവപ്പെട്ടവർക്ക് ജാതി മത രാഷ്ട്രീയ ബേധമന്യേ സേവനമായി നൽകുന്ന സ്ഥാപനമാണ് അത്താണി.

Recent News

Advertisement
WhiteswanTV Footer