കോഴിക്കോട്: കൊയിലാണ്ടി തിരുവങ്ങൂരില്‍ ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റു.
ആരുടെയും പരിക്ക് ഗുരുതരമല്ല. കര്‍ണാടക രജിസ്ട്രേഷനിലുള്ള ബസ് റോഡില്‍ നിറുത്തിയിട്ട ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു.
ബസിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു.ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ബസില്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരും തമിഴ്നാട് സ്വദേശികളാണ് എന്നാണ് വിവരം.






