Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ ഓരോ പൗരന്റെയും അഭിമാനമായി മാറി: നരേന്ദ്ര മോദി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഈ വർഷത്തെ അവസാന മൻ കീ ബാത്തിൽ 2025ലെ നേട്ടങ്ങളും നഷ്ടങ്ങളും വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2025ൽ ഒരുപാട് നേട്ടങ്ങൾ രാജ്യത്ത് ഉണ്ടായെങ്കിലും പല നഷ്ടങ്ങളും രാജ്യം നേരിടേണ്ടിവന്നു. ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ ഓരോ പൗരന്റെയും അഭിമാനമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.

സുരക്ഷയിൽ ഇന്ത്യ വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന് ലോകം കണ്ടത് ഓപ്പറേഷൻ സിന്ദൂറിലൂടെയായിരുന്നു. വന്ദേമാതരത്തിന്റെ 150ാം വാർഷികത്തെക്കുറിച്ചും, വനിത ക്രിക്കറ്റ് ലോകകപ്പ് നേട്ടത്തെക്കുറിച്ചും മോദി മൻകി ബാത്തിൽ പറഞ്ഞു. രാജ്യത്തെ ഭാഷകൾ വരും തലമുറയെ പഠിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി ഓർമിപ്പിച്ചു. തമിഴ് ഭാഷയുടെ മഹത്വത്തെ കുറിച്ച് പറഞ്ഞ പ്രധാനമന്ത്രി കാശി- തമിഴ് സംഗമത്തെ വാനോളം പുകഴ്ത്തി. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗത്തെക്കുറിച്ചും മോദി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. 2026 പ്രതീക്ഷകളുടെ വർഷമാണെന്നും രാജ്യം കൂടുതൽ ഊർജ്ജത്തോടെ മുന്നേറുമെന്നും മോദി മൻ കീ ബാത്തിൽ പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer