2026ല്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ റോക്കിംഗ് സ്റ്റാര്‍ യാഷ് അവതരിപ്പിക്കുന്ന ചിത്രം ടോക്സിക് വീണ്ടും പ്രേക്ഷകരുടെ കൗതുകം ഇരട്ടിപ്പിക്കുന്നു.
ചിത്രത്തില്‍ ‘എലിസബത്ത്’ എന്ന കഥാപാത്രമായി ഹുമാ ഖുറേഷിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി.
എല്ലായ്പ്പോഴും പ്രതീക്ഷകള്‍ മറികടക്കുന്ന കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ ഹിമയുടെ ഈ പ്രവേശനം ‘ടോക്സിക്’ എന്ന ഇരുണ്ട ലോകത്ത് രഹസ്യവും ആകര്‍ഷണവും ശാന്തമായ ഭീഷണിയും നിറഞ്ഞ ഒരു കഥാപാത്രത്തെ സൂചിപ്പിക്കുന്നു. ദീര്‍ഘകാലം ഓര്‍മ്മയില്‍ നിലനില്‍ക്കുന്ന പ്രകടനമായിരിക്കും ഇതെന്ന സൂചനയാണ് ക്യാരക്റ്റര്‍ പോസ്റ്റര്‍ നല്‍കുന്നത്.
വര്‍ഷങ്ങളായി ഹുമാ ഖുറേഷി സിനിമകളിലൂടെയും വെബ് സീരീസുകളിലൂടെയും ശക്തമായ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
തീവ്രമായ സാമൂഹിക നാടകങ്ങള്‍ മുതല്‍ വ്യത്യസ്തമായ കഥാഖ്യാനങ്ങള്‍, ഡാര്‍ക്ക് ത്രില്ലറുകള്‍, മുഖ്യധാരാ സിനിമകള്‍ വരെ എല്ലാ വിഭാഗങ്ങളിലും സ്വതസിദ്ധമായ അഭിനയമുദ്ര പതിപ്പിക്കാന്‍ ഹുമാ ഖുറേഷിക്ക് സാധിച്ചിട്ടുള്ള ഹുമാ ഖുറേഷി ഇന്ന് ഇന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
എലിസബത്തായി ഹുമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ തന്നെ വൈരുദ്ധ്യങ്ങളുടെ മനോഹരമായ അവതരണമാണ്.
കല്ലറകളും ശിലാശില്പങ്ങളുമുള്ള ശ്മശാന പശ്ചാത്തലത്തിലാണ് കഥാപാത്രം അവതരിപ്പിക്കപ്പെടുന്നത്. അതിനിടയില്‍ ഒരു വിന്റേജ് കറുത്ത കാറിനരികെ, ഓഫ്-ഷോള്‍ഡര്‍ കറുത്ത വേഷത്തില്‍, പഴയകാല ഗ്ലാമറിന്റെ ഭംഗിയോടെ ഹുമ നില്ക്കുന്നു. ഗാഥിക് അന്തരീക്ഷവും മങ്ങിയ നിറഭാവവും അവളുടെ സാന്നിധ്യത്തിന് ഒരു ഭീതിജനകമായ തീവ്രത നല്കുന്നു.
ഇതുവരെ കണ്ടിട്ടില്ലാത്ത വേഷത്തില്‍, ശാന്തവും സുന്ദരവുമായി തോന്നുമ്പോഴും ഉള്ളില്‍ ഒളിപ്പിച്ചിരിക്കുന്ന ഇരുണ്ട ശക്തിയാണ് ഹുമ അവതരിപ്പിക്കുന്ന എലിസബത്തില്‍ പ്രതിഫലിക്കുന്നത്.
അക്രമമില്ലാതെ തന്നെ അധികാരം സ്ഥാപിക്കുന്ന ഒരു സ്ത്രീയുടെ ആത്മവിശ്വാസമാണ് അവളുടെ നോട്ടത്തില്‍ നിറഞ്ഞുനില്ക്കുന്നത്നീതിയും അനീതിയും മിശ്രിതമായ ഒരു ഫെയര്ടെയിലില് സൗന്ദര്യം തന്നെ ആയുധമാകുന്ന കഥാപാത്രം.
ഹുമ ഖുറേഷിയെ എലിസബത്തായി തിരഞ്ഞെടുത്തതിനെക്കുറിച്ച് സംവിധായിക ഗീതു മോഹന്‍ദാസ് ഇപ്രകാരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു
”ഈ കഥാപാത്രത്തിനുള്ള കാസ്റ്റിംഗ് ഏറ്റവും വെല്ലുവിളിയേറിയതായിരുന്നു. ഉയര്‍ന്ന അഭിനയക്ഷമതയും ശക്തമായ സാന്നിധ്യവും ആവശ്യമായൊരു വേഷം. ഹുമ ആദ്യമായി ഫ്രെയിമില്‍ എത്തിയ നിമിഷം തന്നെ ആ അപൂര്‍വത ഞാന്‍ കണ്ടു. അവളുടെ സ്വാഭാവികമായ സോഫിസ്റ്റിക്കേഷനും തീവ്രതയും എലിസബത്ത് എന്ന കഥാപാത്രത്തെ ജീവിപ്പിച്ചു.
ഒരു കഥാപാത്രത്തെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുകയും അതിന്റെ വ്യാഖ്യാനം വെല്ലുവിളിക്കുകയും ചെയ്യുന്ന നടിയാണ് ഹുമ.
ആ സംവാദം നമ്മുടെ സൃഷ്ടിപരമായ യാത്രയുടെ ഭാഗമായിരുന്നു. അവള് എന്നും ഒരു പവര്‍ഹൗസ് ടാലന്റാണ്, പക്ഷേ ഈ പ്രകടനം അവളെ സെല്ലുലോയിഡിലെ പുതിയ, ശക്തമായ സാന്നിധ്യമായി അടയാളപ്പെടുത്തും.”
കെ ജി എഫ് ചാപ്റ്റര്‍ 2 വഴി ബോക്സ് ഓഫീസിന്റെ ചരിത്രം പുനര്ലിഖിതമാക്കിയതിന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം, യാഷ് വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്നത് ‘ടോക്സിക്: എ ഫെയര്‍ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്പ്സ്’ എന്ന മഹത്തായ പദ്ധതിയിലൂടെയാണ്.
പ്രഖ്യാപന നിമിഷം മുതല്‍ തന്നെ വിവിധ ഭാഷാ സിനിമാ വ്യവസായങ്ങളില്‍ വലിയ ചര്‍ച്ചകള്‍ സൃഷ്ടിച്ചിരിക്കുന്ന ചിത്രമാണിത്.
യാഷും ഗീതു മോഹന്‍ദാസും ചേര്‍ന്ന് രചന നിര്‍വഹിച്ച ‘ടോക്സിക്’ സംവിധാനം ചെയ്യുന്നത് ഗീതു മോഹന്‍ദാസാണ്. കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ച ഈ ചിത്രം, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉള്‍പ്പെടെ നിരവധി ഭാഷകളിലേക്ക് ഡബ് ചെയ്യപ്പെടും.
ദേശീയ അവാര്‍ഡ് ജേതാവ് രാജീവ് രവി (ഛായാഗ്രഹണം), രവി ബസ്രൂര് (സംഗീതം), ഉജ്വല്‍ കുല്‍ക്കര്‍ണി (എഡിറ്റിംഗ്), ടി.പി. അബിദ് (പ്രൊഡക്ഷന്‍ ഡിസൈന്‍) എന്നിവരടങ്ങുന്ന ശക്തമായ സാങ്കേതിക സംഘമാണ് ചിത്രത്തിന് പിന്നില്‍.
ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ ജെ.ജെ. പെറി (John Wick) യുടെയും ദേശീയ അവാര്‍ഡ് ജേതാക്കളായ അന്‍ബറിവ് & കേച ഖാംഫാക്ഡീ എന്നിവരുടെയും നേതൃത്വത്തിലാണ് ഹൈ-ഓക്ടെയിന്‍ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. വെങ്കട് കെ. നാരായണയും യാഷും ചേര്‍ന്ന് കെ വി എന്‍ പ്രൊഡക്ഷന്‍സ്, മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ നിര്‍മ്മിക്കുന്ന ‘ടോക്സിക്: എ ഫെയര്‍ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്പ്സ്’ 2026 മാര്‍ച്ച് 19-ന് ഈദ്, ഉഗാദി, ഗുഡി പാഡ്വ എന്നീ ഉത്സവങ്ങളോട് അനുബന്ധിച്ച ദീര്‍ഘവാരാന്ത്യത്തില്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഗംഭീര റിലീസിനൊരുങ്ങുന്നു.പി ആര് ഓ പ്രതീഷ് ശേഖര്‍.










