തിരുവനന്തപുരം: സ്വന്തമായി ബ്രാന്റിംഗ് ചെയ്ത കുടിവെള്ളം പുറത്തിറക്കാനൊരുങ്ങി കെഎസ്ആർടിസി. കുപ്പിവെള്ളത്തിന് പുറത്ത് കെഎസ്ആർടിസി ലേബൽ അടക്കം ഉണ്ടാകും. വെളിയിൽ കിട്ടുന്നതിനേക്കാൾ ഒരു രൂപ കുറച്ചാണ് കുപ്പി വെള്ളം വിൽക്കുക. യാത്രക്കിടക്കും യാത്രക്കാർക്ക് ഈ വെള്ളം വാങ്ങാവുന്നതാണ്. വെള്ളം വിൽക്കുന്ന കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും വിറ്റ് ലഭിക്കുന്ന പണത്തിൽ നിന്ന് സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരു കുപ്പി വെള്ളം വിൽക്കുമ്പോൾ കണ്ടക്ടർക്ക് 2 രൂപയും, ഡ്രൈവർക്ക് 1 രൂപയും പാരിതോഷികമായി ലഭിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. പേപ്പർ വർക്കുകളും മറ്റും പൂർത്തിയാകുന്നതോടെ പൊതുജനത്തിന് കുടിവെള്ളം കയ്യിൽ കിട്ടിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.






