കോട്ടയം: കേരളത്തിലെ പ്രശസ്ത തിയറ്റർ ഗ്രൂപ്പിന്റെ നാടകം ‘മാടൻ മോക്ഷം’ കോട്ടയത്ത് ആദ്യമായി എത്തുന്നു. ഈ മാസം ഇരുപതിനാലിനും ഇരുപത്തിയഞ്ചിനും കോട്ടയം ഈരയിൽക്കടവ് ബൈപാസ് റോഡിൽ മുപ്പായിപ്പാടം വിജയപുരം രൂപതാ മൈതാനത്താണ് നാടകം അരങ്ങേറുക. കോട്ടയം മെന്റോര ഇവന്റ് ഗ്രൂപ്പാണ് നാടകം എത്തിക്കുന്നത്. ഗോൾഡ് ഇനത്തിലുള്ള ടിക്കറ്റിന് അഞ്ഞൂറ് രൂപയും, സിൽവർ ഇനത്തിലുള്ള ടിക്കറ്റ് മൂന്നൂറ് രൂപയുമാണ് നിരക്ക്.
ഇതു കൂടാതെ അഞ്ച് ടിക്കറ്റ് അടങ്ങുന്ന ഗോൾഡിന്റെ ഫാമിലി പാക്കിന് രണ്ടായിരം രൂപയും, അഞ്ച് ടിക്കറ്റ് അടങ്ങുന്ന സിൽവറിന്റെ ഫാമിലി പാക്കിന് ആയിരത്തിയിരുന്നൂറ് രൂപയുമാണ് നിരക്ക്. നാടക പ്രവർത്തകരും സിനിമ താരങ്ങളുമായ പ്രമോദ് വെളിയനാടും, ജയചന്ദ്രൻ തകഴിക്കാരനും പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്ന നാടകത്തിന്റെ അണിയറ പ്രവർത്തകർ ജോബ് മഠത്തിൽ, ജയമോഹൻ, രാജ്‌മോഹൻ നീലേശ്വരം, കെ.ബി.അജയകുമാർ, നിതീഷ് പൂക്കാട്, കെ.ഡി.സനേഷ്, നരസിംഹം സ്വാമി, എം.ആർ.രാജഗോപാൽ എന്നിവരാണ്.
ഇവരെ കൂടാതെ സിനിമ നാടക മേഖലകളിലെ പ്രമുഖർ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്നു. മികച്ച സംവിധായകൻ, മികച്ച നാടകം, മികച്ച നടൻ തുടങ്ങിയ മൂന്നോളം സംസ്ഥാന അവാർഡുകളും ഒട്ടനവധി ഇതര പുരസ്കാരങ്ങളും നാടകം നേടിയിട്ടുണ്ട്. കോട്ടയത്ത് നാടകത്തിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഫോൺ : 8089833475, 9496378611






