Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വെട്ടം എ എച്ച് എം എൽ പി സ്കൂളിന് അക്ഷര സ്നേഹം ലൈബ്രറി പുസ്തകം സമർപ്പിച്ച് തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: വെട്ടം എ എച്ച് എം എൽ പി സ്കൂളിന് തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല അക്ഷര സ്നേഹം പദ്ധതിയുടെ ഭാഗമായി സ്കൂൾലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമർപ്പിച്ചു. സർവ്വകലാശാല വൈസ് ചാൻസിലർ ഡോ സി ആർ പ്രസാദ് സ്കൂൾ പ്രഥമ മാനേജർ സി എം മുഹമ്മദിന് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ പി ടി എ പ്രസിഡൻ്റ് പി പി ഇസ്മായിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നൗഷാദ് നെല്ലാഞ്ചേരി, ജില്ലാ പഞ്ചായത്തംഗം ആരതി പ്രദീപ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

മലയാളം സർവ്വകലാശാല അസിസ്റ്റൻ്റ് പ്രൊഫസറും സിൻഡിക്കേറ്റ് അംഗവുമായ ഡോ അഷോക് ഡിക്രൂസ് അക്ഷര സ്നേഹം പദ്ധതി വിശദീകരണം നടത്തുകയും ചെയ്തു. സ്കൂൾ പി ടി എ വൈസ് പ്രസിഡൻ്റ് രിഞ്ജുഷ യു വി , സ്കൂൾ മാനേജ് മെൻ്റ് കമ്മറ്റി സെക്രട്ടറി കെ ടി ഒ മുഹമ്മദ് കുട്ടി , പ്രസിഡൻ്റ് വി വി റഷീദ് ഹാജി , കെ ബീരാൻകുട്ടി , മുൻ പി ടി എ പ്രസിഡൻ്റ് എൻ എസ് ബാബു, സ്കൂൾ ലീഡർ മുഹമ്മദ് റെയ്യാൻ ടി ടി , പൂർവ്വ വിദ്യാർത്ഥി പ്രതിനിധി നസീം കെ ടി ഒ എന്നിവർ ആശംസ അർപ്പിച്ചു. 40000 രൂപയോളം മുഖവിലയുള്ള ലൈബ്രറി പുസ്തകമാണ് സർവ്വകലാശാല വിദ്യാലയത്തിന് സമർപ്പിച്ചത്. സ്കൂൾ പ്രധാന അധ്യാപകൻ ഫൈസൽ എൻ പി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഫാസില കെ.ടി ഒ നന്ദി അർപ്പിക്കുകയും ചെയ്തു.

Advertisement
WhiteswanTV Footer