ചെന്നൈ : തമിഴ്‌നാട്ടില്‍ ചിക്കുന്‍ഗുനിയ പടര്‍ന്നു പിടിക്കുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ഡയറക്ടറേറ്റ് ഓഫ് പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് പ്രിവന്റീവ് മെഡിസിന്‍ (DPH).
കൂടുതല്‍ പകരുന്നത് തടയുന്നതിന് നിരീക്ഷണം, രോഗനിര്‍ണയം, കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ശക്തമാക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്കും നഗര ആരോഗ്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.
ചെന്നൈ, വില്ലുപുരം, തെങ്കാശി, തേനി, കടലൂര്‍, ചെങ്കല്‍പ്പട്ട്, കാഞ്ചീപുരം, അരിയല്ലൂര്‍ എന്നീ ജില്ലകളില്‍ കേസുകളുടെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
നിരീക്ഷണവും നിയന്ത്രണവും ശക്തിപ്പെടുത്തുന്നതിനായി പനി സാധ്യതയുള്ള പ്രദേശങ്ങളില്‍ ആവശ്യത്തിന് രക്തസാമ്പിളുകള്‍ ശേഖരിക്കാനും IgM ELISA പരിശോധനകള്‍ ഉപയോഗിച്ച് ലബോറട്ടറി സ്ഥിരീകരണം ഉറപ്പാക്കാനും ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.






